ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ധ്യാനും ​ഗോകുൽ സുരേഷും ശരണ്യ ശർമ്മയും ആണ് പോസ്റ്ററിലുള്ളത്. ചിത്രം ജൂൺ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ​കോമഡിയും ഒപ്പം ത്രില്ലറും ആണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


കഴിഞ്ഞ ദിവസം സായാഹ്ന വാർത്തകൾക്ക് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൗഷാദ് ടിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവീന്‍ പി തോമസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകൻ അരുണ്‍ ചന്ദുവും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2019ൽ സായാഹ്ന വാർത്തകളുടെ നിർമ്മാണം പൂർത്തിയായിരുന്നു. എന്നാൽ കോവിഡ് മൂലം റിലീസ് നീണ്ട് പോകുകയായിരുന്നു. 


Also Read: Sayanna Varthakal: ''വ്യത്യസ്തനായ രവികുമാറിനെ സമൂഹം അം​ഗീകരിച്ചിരുന്നില്ല'', രസകരമായ ട്രെയിലറുമായി 'സായാഹ്ന വാർത്തകൾ'


പ്രശാന്ത് പിള്ള, ശങ്കർ ശർമ്മ എന്നിവർ ചേർന്നാണ് സം​ഗീതം ഒരുക്കുന്നത്. പശ്ചാത്തല സം​ഗീതം ശങ്കർ ശർമ്മയാണ്. ശരത്ത് ഷാജി ഛായാ​ഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍, അഡീഷണല്‍ എഡിറ്റര്‍ ഹിഷാം യൂസഫ് പി വി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ധിനില്‍ ബാബു, സൌണ്ട് ഡിസൈന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷിജി പട്ടണം, ഓഡിയോഗ്രഫി ആഷിഷ് ഇല്ലിക്കല്‍, വസ്ത്രാലങ്കാരം ജാക്കി, സംഘട്ടനം മാഫിയ ശശി, ട്രെയ്ലര്‍ കട്ട്സ് സീജേ അച്ചു, സ്റ്റില്‍സ് പ്രിന്‍സ് പി എം. 


Sayanna Varthakal: ''വ്യത്യസ്തനായ രവികുമാറിനെ സമൂഹം അം​ഗീകരിച്ചിരുന്നില്ല'', രസകരമായ ട്രെയിലറുമായി 'സായാഹ്ന വാർത്തകൾ'


ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ​വളരെ രസകരമായൊരു ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ചിത്രമെങ്കിലും തമാശ നിറഞ്ഞ പല സീനുകളും ട്രെയിലറിൽ തന്നെ കാണുന്നുണ്ട്. കോമഡിക്കും പ്രാധാന്യം നൽകിയിട്ടുണ്ട് ഈ ചിത്രത്തിലെന്ന് ട്രെയിലറിലൂടെ സൂചന കിട്ടുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.