Churul: കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച `ചുരുള്‍` ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്
സര്‍ക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ ചിത്രമാണ് ചുരുൾ.
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ്റെ ( കെ.എസ്.എഫ്.ഡി.സി) എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ ചിത്രമായ 'ചുരുള്‍' എന്ന സിനിമയുടെ ട്രൈലര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരു ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 30 ന് തീയറ്ററുകളിലേക്കെത്തും.
നവാഗതനായ അരുണ്‍ ജെ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, രാജേഷ് ശര്‍മ്മ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഗോപന്‍ മങ്ങാട്ട്, കലാഭവന്‍ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധര്‍, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറില്‍, അജേഷ് സി കെ, എബി ജോണ്‍, അനില്‍ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
പ്രവീണ്‍ ചക്രപാണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവല്‍ ആണ്. ആഷിക് മിറാഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മധു പോളാണ്.
കോ റൈറ്റേഴ്‌സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.ലൈന്‍ പ്രൊഡ്യൂസര്‍: അരോമ മോഹന്‍. മേക്കപ്പ്: രതീഷ് വിജയന്‍. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരന്‍. കലാസംവിധാനം: നിതീഷ് ചന്ദ്രന്‍ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡി ഐ കളറിസ്റ്റ്: ബി യുഗേന്ദ്ര. സൗണ്ട് ഡിസൈന്‍: രാധാകൃഷ്ണന്‍ എസ്, സതീഷ് ബാബു, ഷൈന്‍ ബി ജോണ്‍. സൗണ്ട് മിക്‌സിങ്: അനൂപ് തിലക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടര്‍: സജീവ് ജി. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: പ്രശോഭ് ദിവാകരന്‍, സൂര്യ ശങ്കര്‍. വിഷ്വല്‍ എഫക്റ്റ്‌സ്: മഡ് ഹൗസ്. സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോര്‍ ബാബു. പി.ആര്‍.ഓ: റോജിന്‍ കെ റോയ്.
മാര്‍ക്കറ്റിംഗ്: ടാഗ് 360
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.