തമിഴിലെ പ്രമുഖ ഛായാഗ്രഹകനും നടനുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സീസോ'. ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. ഗുണ സുബ്രഹ്മണ്യത്തിൻ്റെ വരികൾക്ക് എസ്. ചരൻ കുമാർ സംഗീതം നൽകിയിരിക്കുന്നു. ദിവാകർ ആണ് 'നാനേ സിവൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ ആണ് നിർമിക്കുന്നത്. ഗുണ സുബ്രഹ്മണ്യമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസോയും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.


ALSO READ: ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; "സീസോ" ട്രെയിലർ റിലീസായി


പതിനി കുമാർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം ജനുവരി മൂന്നിന് സൻഹാ സ്റ്റുഡിയോസ് കേരളത്തിൽ വിതരണത്തിന് എത്തിക്കും. സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും 
ചിത്രത്തിൽ അഭിനയിക്കുന്നു.


എഡിറ്റർ: വിൽസി ജെ ശശി. ഡിഒപി മണിവണ്ണൻ, പെരുമാൾ. കോ-ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ. ആർട്ട്: സോളൈ അൻപ്. മേക്കപ്പ്: രാമ ചരൺ. കോസ്റ്റ്യൂംസ്: വി. മുത്തു. കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടി. രാജൻ. സ്റ്റിൽസ്: മണികണ്ഠൻ. പിആർഒ: ജെ.കാർത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള).



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.