കൊച്ചി : ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ സിനിമയിലെ 'പവിഴ മഴ' എന്ന സൂപ്പഡ ഹിറ്റ് ഗാനത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ഗാനം യുട്യൂബിൽ തരംഗമാകുന്നു. പി.എസ് ജയ്ഹരി സംഗീതം നൽകിയ 'സെല്ലമ്മ' എന്ന തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. ശിവൻ എസ് സംഗീതാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാർത്തി ശ്രീകുമാറും സോഫിയ അഷറഫും ചേർന്ന് അഭിനയച്ച വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേക്.വിയും രാജറാം വർമയും ചേർന്നാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. റൈറ്റ് ബ്രേയിൻ സിൻഡ്രത്തിന്റെ ബാനറിൽ വിഘ്നേഷ് ഗുരുലാലാണ് മ്യൂസിക് വീഡിയോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 


ALSO READ : മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്


ഗാനത്തിന് സംഗീതം നൽകിയ ജയ്ഹരി തന്നെയാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംവിധായകനായ ശിവൻ എസ് സംഗീത് തന്നെയാണ് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 



സാദിഖ് എആർഎൻ ആണ് വീഡിയോയുടെ ക്രിയേറ്റീവ് ഡയറെക്ടർ. ആശിഷ് ഇല്ലിക്കലാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.