അടുത്തിടെ അന്തരിച്ച നടി അപര്‍ണ നായരുടെ മൂത്ത മകളെ ദത്തെടുക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് നടി അവന്തിക മോഹൻ. താരദമ്പതികളായ മനോജും ബീന ആന്റണിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് വീഡിയോയിലൂടെയാണ് മനോജും ബീനയും ഇക്കാര്യം പറ‍ഞ്ഞത്. അപർണയുടെ ആദ്യ വിവാഹത്തിലുള്ളതാണ് മൂത്ത കുട്ടി. 18 വയസുണ്ട് ഇപ്പോൾ ഈ കുട്ടിക്ക്. മകൾ ചെറുതായിരുന്നപ്പോഴെല്ലാം സെറ്റിൽ കൊണ്ടുവരുമായിരുന്നു. അന്ന് തൊട്ട് അവന്തികയ്ക്ക് ആ കുട്ടിയോട് വാത്സല്യമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടി ഒരു വയസ് മുതൽ അമ്മുമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അപര്‍ണ കൂടി മരിച്ചതോടെ കുട്ടി അനാഥയായിരിക്കുകയാണ്. കുട്ടിയെ താൻ ദത്തെടുക്കാന്‍ തയാറാണെന്നും തന്റെ മകന്റെ ചേച്ചിയെ പോലെ അവള്‍ വളരട്ടെ എന്നും അവന്തിക തന്നോട് പറഞ്ഞതായാണ് ബീന ആന്റണി പറഞ്ഞത്. എന്നാല്‍ അവന്തിക ഇത് പറഞ്ഞപ്പോൾ തന്നെ അത് നടക്കില്ലെന്ന് പറഞ്ഞതായും ബീന ആന്റണി പറഞ്ഞു. തുടർന്ന് അവന്തികയുടെ ആവശ്യപ്രകാരം അപർണയുടെ അമ്മയെ കണ്ടെങ്കിലും അമ്മ അതിന് തയാറായില്ല.


Also Read: Actress Aparna Nair: സിനിമാ–സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ


താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും എന്നാണ് ആ അമ്മ പറ‍ഞ്ഞത്. വളരെ ബുദ്ധിമുട്ടിയാണ് അവർ ജീവിക്കുന്നതെന്നും അവരെ സഹായിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനോജ് പറഞ്ഞു. കുട്ടിയെ ദത്തെടുക്കാൻ കാണിച്ച അവന്തികയുടെ നല്ല മനസിന് ബിഗ് സല്യൂട്ട് എന്നും മനോജും ബീനയും പറഞ്ഞു. കൂടാതെ അപര്‍ണയ്ക്ക് മകളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും അതിന് വേണ്ട സഹായങ്ങള്‍ തങ്ങള്‍ ചെയ്യുമെന്നും ഇരുവരും പറഞ്ഞു. എല്ലാവരുടെ സഹായം അതിനായി പ്രതീക്ഷിക്കുന്നുവെന്നും മനോജും ബീന ആന്റണിയും വ്യക്തമാക്കി.


നടി അപര്‍ണ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അപര്‍ണയുടെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സീരിയല്‍ ലോകം അറിഞ്ഞത്. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതിസമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും അപര്‍ണ അഭിനയിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അപര്‍ണ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.