Binu Adimali Case: ബിനു അടിമാലിക്കെതിരെ കേസ്; ക്യാമറ തല്ലിപ്പൊട്ടിച്ചെന്നും മർദ്ദിച്ചെന്നും ഫോട്ടോഗ്രാഫർ
Binu Adimali Case: സോഷ്യൽ മീഡിയ ഹാൻറിൽ ചെയ്തിരുന്ന ജിനേഷുമായി ഇടയിൽ വെച്ചുണ്ടായ സ്വര ചേർച്ചയിൽ വഴക്കിട്ടെന്നും പിന്നീട് തൻറെ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് ബിനു പോലീസിൽ പരാതിപ്പെട്ടെന്നും ജിനേഷ് പറയുന്നു
കൊച്ചി: സിനിമ ഹാസ്യ താരം ബിനു അടിമാലിക്കെതിരെ കേസ്. ഫോട്ടോഗ്രാഫറായ ജിനേഷിനെ മർദ്ദിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി. ബിനുവിൻറെ സോഷ്യൽ മീഡിയ ഹാൻറിൽ ചെയ്തിരുന്നയാളാണ് ജിനേഷ്. ഫ്ലവേഴ്സിൻറെ സ്റ്റുഡിയോയിലേക്ക് വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. യുട്യൂബ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന സായ് കൃഷ്ണയാണ് സംഭവം ആദ്യമായി പുറത്ത് വിട്ടത്. ബിനു അടിമാലിയുടെ ഭീഷണി വോയ്സ് ക്ലിപ്പ് അടക്കം സായ് കൃഷ്ണ പങ്ക് വെച്ച വീഡിയോയിലുണ്ട്.
സോഷ്യൽ മീഡിയ ഹാൻറിൽ ചെയ്തിരുന്ന ജിനേഷുമായി ഇടയിൽ വെച്ചുണ്ടായ സ്വര ചേർച്ചയിൽ വഴക്കിട്ടെന്നും പിന്നീട് തൻറെ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് ബിനു പോലീസിൽ പരാതിപ്പെട്ടെന്നും ജിനേഷ് പറയുന്നു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണിൽ നിന്നും തെറ്റായ പാസ്വേഡ് നൽകി പലതവണ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മനസ്സിലായി.
പിന്നീടിത് ശരിയായതായും ജിനേഷ് പറയുന്നു. ഭീക്ഷണി വലിയ തലത്തിലേക്ക് എത്തിയതോടെ പോലീസി പരാതിപ്പെടുകയും പ്രശ്നം ഒത്ത് തീർപ്പാവുകയും ചെയ്തു. പിന്നീടൊരു ദിവസം ഫോട്ടോ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ചാനലിൻറെ സ്റ്റുഡിയോയിലേക്ക് വിളിപ്പിക്കുകയും. മുറിയിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും തൻറെ ലക്ഷങ്ങൾ വിലയുള്ള ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തെന്ന് ജിനേഷ് പറഞ്ഞതായി ഫിലിമി ബീറ്റ് മലയാളം റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റുഡിയോയിലുള്ള ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപൊളിച്ചാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും പോലീസിൽ പരാതി കൊടുത്തതിനാൽ ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്ന എന്നും എന്നാണ് ജിനേഷ് അനുഭവം പങ്കിട്ട് പറഞ്ഞത്. അതേസമയം വാഹനാപകടത്തിൽ മരിച്ച സുധിയുടെ വീട്ടിൽ വീൽ ചെയറിൽ എത്തിയ ബിനു അടിമാലി അഭിനയിക്കുകയായിരുന്നെന്നും വീൽ ചെയറിൽ പോവേണ്ടാഞ്ഞിട്ട് പോലും അങ്ങിനെ പോയത് ശ്രദ്ധ കിട്ടാനാണെന്നും ജിനേഷ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.