Sesham Mikeil Fathima OTT : കല്യാണി പ്രിയദർശന്റെ `ശേഷം മൈക്കിൽ ഫാത്തിമ` ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Sesham Mikeil Fathima OTT Release Updates : നെറ്റ്ഫ്ലിക്സിനാണ് ശേഷം മൈക്കിൽ ഫാത്തിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്
കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ശേഷം മൈക്കിൽ ഫാത്തിമ ഒടിടി റിലീസിനെത്തുന്നു. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് ഡിസംബർ 15 മുതൽ ആരംഭിക്കും. നവാഗതനായ മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഫുട്ബോൾ കമന്റേറ്ററായാണ് ചിത്രത്തിൽ കല്യാണി അഭിനയിക്കുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ALSO READ : Falimy OTT : ഇനി ഈ ഫാമിലി ഒടിടിയിൽ എത്തും; ഫാലിമിയുടെ ഡിജറ്റൽ റിലീസ് പ്രഖ്യാപിച്ചു
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത് നായർ, ഛായാഗ്രഹണം: സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: കിരൺ ദാസ്, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുകു ദാമോദർ, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, പിആർഒ: പ്രതീഷ് ശേഖർ.
ഡിസംബർ 15-ാം തീയതി മറ്റൊരു ചിത്രവും ഒടിടിയിൽ എത്തുന്നുണ്ട്. ബേസിൽ ജോസഫ് നായകനായി എത്തിയ ഫാലിമിയാണ് ഡിസംബറിൽ 15ന് ഒടിടിയിൽ റിലീസാകുക. തിയറ്ററിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.