കൊച്ചി: നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കേസെടുത്തു. യുവനടിയുടെ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസ് ആണ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെയും കേസെടുത്തു. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. എസ്ഐടി സംഘം അന്വേഷണം ഏറ്റെടുക്കും. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത്.


Also Read: Nivin Pauly: പരാതി വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി


 


കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, യുവതി നിവിൻ പോളിക്കെതിരെ ഒരു മാസം മുൻപ് നൽകിയ പരാതിയിൽ പീഡന ആരോപണമില്ല.


നിവിൻ പോളിയും കൂട്ടരും മർദ്ദിച്ചുവെന്നായിരുന്നു ഒരു മാസം മുൻപ് പരാതി നൽകിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ആശുപത്രി രേഖകൾ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.