Mumbai : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ ടീസർ റിലീസ് ചെയ്തു. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തിൽ മിതാലിയായി എത്തുന്നത്. ചിത്രത്തിൽ വിജയ് റാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. മിതാലിയുടെ ജീവിതവും, കരിയറും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം.



COMMERCIAL BREAK
SCROLL TO CONTINUE READING

വയകോം 18 സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ അജിത് അന്ധരെയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. ഫെബ്രുവരി 4 ന് റിലീസ് ചെയ്യാനിരുന്നൊരുങ്ങിയിരുന്ന ചിത്രമാണ് സഭാഷ് മിത്തു. എന്നാൽ പിന്നീട് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൻറെ പുതിയ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.


ALSO READ: Nani Dasara : നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ദസ്രയുടെ ഫസ്റ്റ് ലുക്കെത്തി; നായികയായി കീർത്തി സുരേഷ്


ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിര്‍ഷ റേയാണ്. ചിത്രസംയോജനം നിർവഹിക്കുന്നത് ശ്രീകര്‍ പ്രസാദും സംഗീത സംവിധാനം അമിത് ത്രിവേദിയുമാണ്.  2020 ൽ  മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു.


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.