മുംബൈ–പുണെ എക്സ്പ്രസ്  വേയിലുണ്ടായ കാറപകടത്തില്‍ ബോളിവുഡ് നടി ശബാന ആസ്മിക്ക് ഗുരുതര പരിക്ക്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടം. വൈകിട്ട് മൂന്നരയ്ക്കാണ് അപകടമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ജാവേദ് അക്തറിന് പരിക്കില്ല. ഡ്രൈവറിനും സാരമായ പരിക്കുണ്ട്. ഇരുവരെയും പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടത്തില്‍ അജ്ഞാതയായ മറ്റൊരു സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ മുന്‍ ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. 


1998ൽ പത്മശ്രീ നേടിയ ശബാന ആസ്മി അഞ്ച് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാവ് കൂടിയാണ്. അങ്കുർ, ആർത്ത്, മണ്ഡി തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


2017 ല്‍ പുറത്തിറങ്ങിയ ദി ബ്ലാക്ക് പ്രിൻസിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.