ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസകൾ നേർന്ന് പത്താൻ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാനും ജോൺ ഏബ്രഹാമും. ദീപിക തന്റെ 37-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ''നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് ആശംസിക്കുന്നു'' ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ പ്രിയപ്പെട്ട ദീപികപദുക്കോണിനോട് - സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! എപ്പോഴും അഭിമാനിക്കുന്നു, എപ്പോഴും നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നു... ജന്മദിനാശംസകൾ... ഒത്തിരി സ്നേഹം..."



ദീപിക പദുക്കോണിന്റെ ജന്മദിനത്തോടനുബന്ധിച്ച് പത്താന്റെ പുതിയ പോസ്റ്ററും ഷാരൂഖ് ഖാൻ പുറത്ത് വിട്ടു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഷാരൂഖ് ഖാൻ ചിത്രം പങ്കുവച്ചത്. ദീപിക പദുക്കോൺ തോക്കും പിടിച്ച് നിൽക്കുന്ന ചിത്രമാണ് പുറത്ത് വിട്ടത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോൺ ഏബ്രഹാമും ദീപികയ്ക്ക് ആശംസകൾ നേർന്നു.



"അവൾ പ്രകൃതിയുടെ ഉഗ്രശക്തിയാണ്! ജന്മദിനാശംസകൾ, ദീപികപദുകോൺ! ഒരു ​​മികച്ച വർഷം മുന്നോട്ട് വരട്ടെ!" ജോൺ ഏബ്രഹാം ട്വിറ്ററിൽ കുറിച്ചു. ജനുവരി ഇരുപത്തിയഞ്ചിനാണ് പത്താൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പുറത്തിറക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.