ലോകത്തിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഹോളിവുഡ് താരങ്ങളായ ടോം ക്രൂസ്, ജോർജ് ക്ലൂണി എന്നിവരെ പിന്തള്ളി ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ ട്വിറ്ററിൽ പങ്കിട്ട പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നടൻ ഷാരൂഖ് ഖാൻ ആണ്. ഒരു ബില്യൺ ഡോളർ ആസ്തിയുള്ള അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയനും നടനും എഴുത്തുകാരനും നിർമ്മാതാവുമായ ജെറി സീൻഫെൽഡാണ് ഒന്നാം സ്ഥാനത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ബില്യൺ ഡോളർ ആസ്തിയുള്ള ടൈലർ പെറി രണ്ടാം സ്ഥാനത്തും നടനും മുൻ ഗുസ്തി താരവുമായ ഡ്വെയ്ൻ ജോൺസൺ 800 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്. 770 മില്യൺ ഡോളർ ആസ്തിയുള്ള ഷാരൂഖ് ഖാൻ നാലാം സ്ഥാനത്താണ്. യഥാക്രമം ടോം ക്രൂസിനെയും ജോർജ് ക്ലൂണിയെയും പിന്തള്ളിയാണ് ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തെത്തിയത്. നിലവിൽ ടോം ക്രൂസ് അഞ്ചാം സ്ഥാനത്തും ജോർജ് ക്ലൂണി എട്ടാം സ്ഥാനത്തുമാണ്.



ALSO READ: Pathaan Movie: ദ റിയൽ സ്പൈ മിഷൻ ബിഗിൻസ്; പഠാൻ ദ ഹണ്ടർ- ത്രില്ലടിപ്പിച്ച് ട്രെയിലർ


ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട പട്ടിക


1- ജെറി സീൻഫെൽഡ്: 1 ബില്യൺ ഡോളർ
2- ടൈലർ പെറി: 1 ബില്യൺ ഡോളർ
3-ഡ്വെയ്ൻ ജോൺസൺ: 800 ദശലക്ഷം ഡോളർ
4- ഷാരൂഖ് ഖാൻ: 770 ദശലക്ഷം ഡോളർ
5- ടോം ക്രൂസ്: 620 ദശലക്ഷം ഡോളർ
6- ജാക്കി ചാൻ: 520 ദശലക്ഷം ഡോളർ
8- ജോർജ് ക്ലൂണി: 500 ദശലക്ഷം ഡോളർ
9- റോബർട്ട് ഡി നീറോ: 500 ദശലക്ഷം ഡോളർ


പത്താനാണ് ഷാരൂഖ് ഖാന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ആക്ഷൻ സീക്വൻസിലാണ് ചിത്രത്തിൽ ഷാരൂഖും ദീപിക പദുക്കോണും ജോൺ ഏബ്രഹാമും എത്തുകയെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചന. അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ജവാൻ', രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന 'ഡങ്കി' എന്നിവയാണ് ഷാരൂഖ് ഖാന്റെ പുതുതായി ഒരുങ്ങുന്ന ചിത്രങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.