വീണ്ടും പത്താൻ സിനിമ വാർത്തകളിൽ ഇടം നേടുകയാണ്.സിനിമയുടെ പ്രമോഷൻ അഹമ്മദാബാദിലെ കര്‍ണാവതിയിലെ ഒരു മാളിൽ നടക്കുകയായിരുന്നു.മാളില്‍ ബജ്റംഗ്ദള്‍ പ്രവർത്തകർ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു.ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ഇവർ മാളിലേക്ക് അതിക്രമിച്ചുകയറിയത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബജ്‌റംഗ്ദള്‍ ഗുജറാത്ത് എന്ന  ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്  വീഡിയോകള്‍ പുറത്തുവിട്ടിരിക്കുന്നത്.എന്നാൽ ഈ അക്കൗണ്ട് വെരിഫൈഡ് അല്ല.ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കട്ടൗട്ടുകള്‍ നിലത്ത് വലിച്ചിട്ട് ചവിട്ടുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്താണ് പ്രതിഷേധം അറിയിച്ചത് .ഷാരൂഖാനും ദീപിക പദുക്കോണും നായികാ നായകൻമാരായെത്തുന്ന പത്താൻ സിനിമയിലെ ഭേഷരാ രംഗ് എന്ന ഗാനം പുറത്ത്‌ വന്നതോടെയാണ് ചിത്രം ചർച്ചയാകുന്നത്.


ഇന്ത്യൻ സിനിമാ ലോകത്തിന് പുറത്തും ചിത്രം ചർച്ചയായി. ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്റെ നിറമാണ് ചില സംഘടനകളെ ചൊടിപ്പിച്ചു. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തു.ഷാരൂഖ് ഖാന്റെ കോലം കത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിഷയത്തിൽ സെൻസർ ബോർഡ് ഇടപെട്ടു.സിനിമയില്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടു.ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചു.ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാറുഖ് ഖാന്‍ നായകനാവുന്ന പഠാൻ. കാരണം നാല് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് നായകനായി ഒരു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.ജനുവരി 25 ന് പഠാൻ റിലീസ് ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.