ആരാധികയെ ചുംബിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
ചിത്രീകരണത്തിരക്കുകള്‍ക്ക് അവധി കൊടുത്ത് കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവിടാനാണ് ഷാരൂഖ് ഖാൻ ഇപ്പോൾ തന്‍റെ സമയം നീക്കിവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം മകൾ സുഹാനയ്‌ക്കൊപ്പം മുംബൈയിലെ ഹോട്ടലിൽ അത്താഴത്തിന് കൊണ്ടുവന്നതാണ് കിംഗ്ഖാന്‍ .
അത്താഴം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആരാധാകരുടെ വൻ കൂട്ടം സുപ്പര്‍ സ്റ്റാറിനെ കാണുവാന്‍ വേണ്ടി കാത്തുനിൽക്കുന്നു. ആരാധകരെ എന്നും സ്‌നേഹിക്കുന്ന ഖാൻ അവരെയൊന്നും ഒട്ടും നിരാശരാക്കിയില്ല. തന്നെ കാത്തുനിന്ന കുട്ടി ആരാധകര്‍ക്ക് ചുംബനം നൽകിയും കൈകൊടുത്തുമാണ് ഷാരൂഖ് യാത്രയായത്. മക്കൾ വിദേശത്ത് പഠിക്കുന്നതുകൊണ്ട് ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും അതുകൊണ്ടാണ് അവർ വരുന്ന സമയത്ത് നീണ്ട അവധി എടുക്കാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് പറഞ്ഞു.