ഈ വർഷം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാൻ'. ചിത്രത്തിലെ ആദ്യ ​ഗാനമായ 'സിന്ദാ ബന്ദ' ഇന്ന് പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഷാറൂഖ് ഖാന്റെ തകർപ്പൻ നൃത്തച്ചുവടുകൾ തന്നെയാണ് ​ഗാനത്തിലെ പ്രധാന ആകർഷണം. 
 
'സിന്ദാ ബന്ദ' എന്ന ​ഗാനം അടിമുടി ആഘോഷ മൂഡാണ് സമ്മാനിക്കുന്നത്. ഇർഷാദ് കാമിൽ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് അനിരുദ്ധാണ്. ഷോബിയാണ് ​ഗാനം കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഷാറൂഖ് ഖാന്റെ മസിൽ ബോഡിയും സ്റ്റൈലുമെല്ലാം ഭം​ഗിയായി ഉപയോ​ഗിച്ചിരിക്കുന്ന ​ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെല്ലാം വൈറലായി മാറിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ബോക്സ് ഓഫീസിന് മുന്നറിയിപ്പ്; 'കിം​ഗ് ഓഫ് കൊത്ത' റിലീസ് തീയതി പ്രഖ്യാപിച്ചു
 
വാത്തി കമിംഗ്, അറബിക് കുത്ത് തുടങ്ങിയ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ സംഭാവനകൾക്ക് പേരുകേട്ട അനിരുദ്ധ് വീണ്ടുമൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അഞ്ച് ദിവസം കൊണ്ടാണ് 'സിന്ദാ ബന്ദ'യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 1000-ത്തിലധികം പ്രഗത്ഭരായ നർത്തകിമാരാണ് ​ഗാനരം​ഗത്തിൽ കിം​ഗ് ഖാനൊപ്പം ചുവടുവെച്ചത്. 


നയൻതാരയാണ് ജവാനിൽ ഷാറൂഖിന്റെ നായികയായി എത്തുന്നത്. പ്രിയാമണി, യോഗി ബാബു, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിതെന്ന സവിശേഷതയുമുണ്ട്. 



ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ജവാൻ എത്തുക. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. 1000 കോടി ക്ലബ്ബിൽ കയറിയ പഠാന് ശേഷം റിലീസ് ചെയ്യുന്ന ചിത്രമായതിനാൽ തന്നെ ജവാന് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.