Jawan Movie: പഠാൻ വൻ വിജയം; പഠാനെ തകർക്കുമോ `ജവാൻ`! ഷാരൂഖ് - ആറ്റ്ലി ചിത്രത്തിന്റെ അപ്ഡേറ്റ്
`ജവാന്റെ` ഡിജിറ്റൽ റൈറ്റ്സ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഠാന്റെ വമ്പൻ വിജയത്തിനിടെ ഷാരൂഖ്-ആറ്റ്ലീ ചിത്രം ജവാന്റെ പുതിയ അപ്ഡേറ്റ്. ജവാന്റെ ചിത്രീകരണം പുനഃരാരംഭിക്കാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരി ഒന്ന് മുതൽ തുടങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഷെഡ്യൂളിൽ നടി സന്യ മൽഹോത്രയും ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. നയൻതാരയാണ് ജവാനിലെ നായിക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.
'ജവാന്റെ' ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്‍ക്കാണ് ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രമെത്തും. 2023 ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്തേക്കും.
Also Read: Kudumbavilakku Serial: സുമിത്ര ഇനി രോഹിതിന് സ്വന്തം; പുതുകഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക്
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായ പഠാൻ തിയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ പഠാൻ ആഗോളതലത്തിൽ നേടിയത് 300 കോടിക്ക് മുകളിലാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് പഠാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...