Deva Movie: ബോളിവുഡിലും ജേക്സ് ബിജോയ് മ്യൂസിക് ട്രെൻഡ്; `ദേവ`യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി
Shahid Kapoor: സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ ജേക്സ് ബിജോയ് സംഗീതം പ്രേക്ഷക ഹൃദയങ്ങളിൽ വീണ്ടും തരംഗമായിരിക്കുകയാണ്.
റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രത്തിൽ ഹൈ പ്രൊഫൈൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്.
ALSO READ: ആസിഫ് അലിയുടെ 'രേഖാചിത്രം' തിയേറ്ററുകളിലേക്ക്
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ടീസർ റിലീസായതോടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ 'മുംബൈ പോലീസ്' എന്ന ചിത്രത്തിന്റെ റീമേക്കാണോ 'ദേവ' എന്ന ചർച്ചയും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ജനുവരി 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസ്', 'അയ്യപ്പനും കോശിയും', 'ജന ഗണ മന', 'പോർ തൊഴിൽ', 'കിംഗ് ഓഫ് കൊത്ത', 'സരിപോദാ ശനിവാരം', 'മെക്കാനിക് റോക്കി', 'ഹലോ മമ്മി', 'ഐഡന്റിറ്റി' എന്നീ ഹിറ്റ് സിനിമകളുടെ ജീവൻ ജേക്സ് ബിജോയിയുടെ ബിജിഎം ആണ്.
ALSO READ: 2025ൽ ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; തിയേറ്ററുകളിൽ 'ഐഡന്റിറ്റി' എഫക്ട്
തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം 'ഏയ്ഞ്ചൽസ്' ന് ആണ്. 2014 മുതൽ 2025 വരെയുള്ള 11 വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നിരവധി ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്.
ഗാനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ ബിജിഎമ്മും ട്രെൻഡിങ്ങിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിനും ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. 'ഫോറൻസിക്', 'രണം', 'കൽക്കി', 'ഇഷ്ക്', 'പുഴു', 'കടുവ', 'കാപ്പ', 'കുമാരി', 'ഇരട്ട', എന്നിവയാണ് ജേക്സി ബിജോയ് സംഗീതം പകർന്ന മറ്റ് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.