Pathaan Release: വിദേശത്തും ഷാരൂഖ് ഖാന്‍ ക്രേസ്, അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ദിവസം തന്നെ ഹൗസ് ഫുള്‍
Pathaan Release: ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍റെ അഡ്വാൻസ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. ജനുവരി 2നാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ ദിവസം തന്നെ എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍ ആണ്.
Pathaan Release: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ റിലീസ് ആകാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയില്‍ ആരാധകര്‍ അഡ്വാന്‍സ് ബുക്കിംഗിനായി കാത്തിരിയ്ക്കുമ്പോള്‍ വിദേശത്തുള്ള ആരാധകര്‍ക്ക് ആ സൗഭാഗ്യം ലഭിച്ചു കഴിഞ്ഞു.
അതായത്, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍റെ അഡ്വാൻസ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. ജനുവരി 2നാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ ദിവസം തന്നെ എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍ ആണ്. ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍റെ പേരില്‍ വിവാദങ്ങള്‍ പൊടിപൊടിയ്ക്കുമ്പോഴാണ് വിദേശ രാജ്യങ്ങളില്‍ ഷാരൂഖ് ഖാന്‍ ക്രേസ് തകര്‍ക്കുന്നത്....
2023 ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. അതിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗ് ഒരു മാസം മുമ്പ് ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം ജർമ്മനിയിൽ ചിത്രത്തിന്‍റെ എല്ലാ ഷോകളും ഉദ്ഘാടന ദിവസം തന്നെ ഹൗസ് ഫുള്‍ ആയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ജർമ്മനിയിൽ 'പത്താൻ' ചിത്രം റെക്കോർഡ് ഭേദിച്ച് അഡ്വാൻസ് ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഷോയുടെ ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ് ഫുള്‍ ആയി മുന്നേറുകയാണ്. ഒരു ആഗോള താരമാകാനുള്ള ഷാരൂഖിന്‍റെ ആവേശമാണ് ഇത് കാണിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
Also Read: Besharam Rang Controversy: ദീപിക പദുകോണിനെതിരെ ലൈംഗികാതിക്രമ പരാമർശം, കമാല്‍ ഖാനെതിരെ കോടതിയെ സമീപിക്കാന്‍ ഷാരൂഖ് ഖാൻ
ഇന്ത്യയിൽ ഇതുവരെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും. ഇന്ത്യയിലും ഈ ചിത്രം ബമ്പർ ഓപ്പണിംഗ് നേടുമെന്നാണ് അനുമാനം.
ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനവും ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയും സൃഷ്ടിച്ച വിവാദം ഏതാണ്ട് ശമിച്ച മട്ടാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അതായത് CBFC ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശം നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിരുന്നു. ചിത്രം റിലീസിന് മുന്‍പ് തിരുത്തല്‍ വരുത്തിയ പതിപ്പ് ബോര്‍ഡിന് സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നാണ് CBFC നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം
<
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...