സൽമാനെ ചേർത്ത് പിടിക്കുന്ന ഷാരൂഖ്; തൊണ്ണൂറുകളില്‍ എടുത്ത ഒരു അപൂർവ്വ ചിത്രം
ബോളീവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച് 1995 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കരൺ അർജുൻ. രാകേഷ് റോഷനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്ത കുൽകർണി, കജോൾ, അമ്രിഷ് പുരി, രാഖീ ഗുൽസർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ബോളീവുഡ് താരം രൻജീത് ഗോലി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വച്ച ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങലിൽ ചർച്ചാ വിഷയം ആകുകയാണ്. കരൺ അർജുൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ച് എടുത്ത ഒരു ചിത്രമാണ് അദ്ദേഹം ഷെയർ ചെയ്തത്. ബോളീവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച് 1995 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കരൺ അർജുൻ. രാകേഷ് റോഷനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്ത കുൽകർണി, കജോൾ, അമ്രിഷ് പുരി, രാഖീ ഗുൽസർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
രൻജീത് ഗോലിയും ഈ ചിത്രത്തിൽ ഒരു വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സെറ്റിൽ വച്ച് സൽമാൻ ഖാൻ ഷാരൂഖ് ഖാൻ, മമ്ത കുൽകർണി, അമ്രിഷ് പുരി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് രൻജീത് പങ്ക് വച്ചത്. ചിത്രത്തിൽ സൽമാൻ ഖാനും രൻജീത്തും പരസ്പരം സംസാരിക്കുമ്പോൾ ഇവർക്ക് നടുവിൽ നിന്ന് ഷാരൂഖ് ഖാൻ കാമറയിലേക്ക് നോക്കുന്നുണ്ട്. മമ്ത കുൽകർണി കാമറയുടെ ഫ്ലാഷിന്‍റെ വെട്ടം കാരണം കണ്ണ് അടച്ചിരിക്കുന്നു. അമ്രിഷ് പുരി കാമറയിലേക്ക് നോക്കാതെ ചിരിക്കുന്നതും ചിത്രത്തിൽ കാണാൻ സാധിക്കും.
Read Also: ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ
'കരൺ അർജുന്‍റെ പഴയ ഓർമ്മകൾ' എന്ന അടിക്കുറിപ്പോടെയാണ് രൻജീത് ഗോലി ഈ ചിത്രം പങ്ക് വച്ചത്. ഒട്ടനവധി ആരാധകര്‍ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ചിത്രം പങ്ക് വച്ചതിന് രൻജീത്തിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നു. ഷാരൂഖ് ഖാന്‍റെയും സൽമാൻ ഖാന്‍റെയും ആരാധകർക്കിടയിലാണ് ഈ ചിത്രം കൂടുതൽ ചര്‍ച്ചാ വിഷയമായത്. കരൺ എന്നും അർജുൻ എന്നും പേരുള്ള രണ്ട് സഹോദരന്മാർ തങ്ങളുടെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ പുനർജന്മം എടുത്ത് വരുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
പ്രണയത്തിനും ആക്ഷനും ഒരേപോലെ പ്രാധാന്യം ഉള്ള ഈ ചിത്രത്തിൽ ഷാരൂഖ് ഖാന്‍റെ നായികയായി കജോളും സൽമാൻ ഖാന്‍റെ നായികയായി മമ്ത കുൽകർണിയുമാണ് അഭിനയിക്കുന്നത്. അമ്രിഷ് പുരിയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. ഷാരൂഖിനും സൽമാനും ഒരേപോലെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം മികച്ച പ്രേക്ഷക പിൻതുണ നേടി ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന രണ്ടാമത്തെ ചിത്രമായി മാറി. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ചലച്ചിത്ര പ്രേമികൾക്ക് ഒരേ പോലെ പ്രീയപ്പെട്ടവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...