Shakeela: ക്ലോസായിരുന്ന കാലത്ത് വിജയ് വിളിച്ചിരുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല
Shakkela about Vijay: പണ്ട് ഉണ്ടായിരുന്ന സുഹൃദ്ബന്ധം വെച്ച് നോക്കുമ്പോൾ ഇപ്പോൾ വിജയ് യെ സർ എന്ന് വിളിക്കാൻ തനിയ്ക്ക് കഴിയുന്നില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല പറഞ്ഞു.
ഇളയ ദളപതി വിജയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഷക്കീല. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ തനിയ്ക്ക് ഇപ്പോഴും അതിന് കഴിയില്ലെന്ന് ഷക്കീല പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ്, റാം, സഞ്ജീവ്, ശ്രീനാഥ് എന്നിവരെല്ലാം തന്റെ സുഹൃത്തുക്കളായിരുന്നു എന്ന് ഷക്കീല പറഞ്ഞു. വിജയ്‌ക്കൊപ്പം സഹോദരി ഡാന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് കുറേക്കാലം ബന്ധമൊന്നും ഉണ്ടായിരുന്നില്ല. വിളിക്കാറോ കാണാറോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കാണുമ്പോള്‍ പെട്ടെന്ന് വിജയ് യെ സര്‍ എന്ന് വിളിക്കാന്‍ പറ്റുന്നില്ലെന്ന് ഷക്കീല പറഞ്ഞു.
ALSO READ: ഹോട്ട്സ്റ്റാർ പറഞ്ഞതിനെക്കാളും 10 കോടി അധികം നൽകി; ഭ്രമയുഗം ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിലേയ്ക്ക് വിളിച്ചപ്പോള്‍ താന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത് വിജയ്‌ക്കൊപ്പം കോംബിനേഷന്‍ സീനുകള്‍ വേണ്ട എന്നായിരുന്നുവെന്ന് ഷക്കീല വെളിപ്പെടുത്തി. അങ്ങനെ ഉണ്ടെങ്കില്‍ താന്‍ വരില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. അതിന് കാരണം രണ്ട് പേരുടെയും സാഹചര്യങ്ങള്‍ മാറിയതാണ്. അദ്ദേഹം ഇപ്പോള്‍ ആരോടും കൂടുതല്‍ സംസാരിക്കില്ലെന്ന് കേട്ടു. സെറ്റിലെത്തിയ ശേഷം തന്നോട് സംസാരിച്ചില്ലെങ്കില്‍ അത് വിഷമമാകുമെന്നും അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ലെന്ന് പറഞ്ഞതെന്നും ഷക്കീല വെളിപ്പെടുത്തി.
ഷൂട്ടിംഗിന് വേണ്ടി സെറ്റിലെത്തിയ തനിയ്ക്ക് ആദ്യം ലഭിച്ചത് തന്നെ വിജയ്ക്ക് ഒപ്പമുള്ള സീനായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ താന്‍ വലിയ ടെന്‍ഷനിലായി. അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നും തന്നെ ഓര്‍മ്മയുണ്ടാകുമോയെന്നും അറിയില്ലായിരുന്നു. എന്നാല്‍ സെറ്റിലെത്തിയ വിജയ് തന്നെ ദൂരെ നിന്ന് തന്നെ കണ്ടെന്നും അപ്പോള്‍ അദ്ദേഹം 'ഹായ് ഷക്കീ' എന്ന് വിളിച്ചെന്നും ഷക്കീല പറഞ്ഞു. പണ്ട് ക്ലോസായിരുന്ന കാലത്ത് വിജയ് തന്നെ ഇങ്ങനെയാണ് വിളിച്ചിരുന്നതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.