മോഹൻലാൽ നായകനാകുന്ന തെലുങ്ക് - മലയാള ചിത്രം 'വൃഷഭ' കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രമാണ് വൃഷഭ. ഇപ്പോഴിതാ എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്ന ജൂഹി പരേഖ് മെഹ്ത ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. റോഷൻ മെകയുടെ പെയർ ആയിട്ടാണ് ചിത്രത്തിൽ ഷനായ എത്തുന്നത്. ചിത്രത്തിൽ  വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്. ഷനായയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതൽ ഗ്ലാമർ പരിവേഷം നൽകും. "ഷനായ കപൂറിന്റെ വരവിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഷനായയുടെ അരങ്ങേറ്റ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു" നിർമാതാവ് ജൂഹി പരേഖ് മെഹ്ത പറയുന്നു. "ലുക്ക് കൊണ്ടും സ്കിൽ കൊണ്ടും കഥാപാത്രത്തിന് ചേർന്ന താരമാണ് ഷനായ. സംവിധായകൻ എന്ന നിലയിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം. ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു" സംവിധായകൻ നന്ദ കിഷോർ പറഞ്ഞു.


"ക്യാമറയുടെ മുന്നിൽ നിൽക്കാനും അഭിനയിക്കാനും ഞാൻ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണിത്. വലിയ താരങ്ങളും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇത് സ്വപ്നം സാക്ഷാത്കരിച്ചത് പോലെയുള്ള നിമിഷമാണ്. മോഹൻലാൽ സർ കൂടി ഉണ്ടാവുന്നതോടെ വൃഷഭ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഷനായ കപൂർ പറയുന്നു.


ALSO READ: Jawan: ഷാരൂഖ് ഖാന് 100 കോടി? നയൻതാരയുടെ പ്രതിഫലം എത്ര; ജവാൻ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്ക് ഇങ്ങനെ


എല്ലാ തലമുറകളിലുംപെട്ട ആളുകളിലും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും വൃഷഭ. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള കഥയിലൂടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്.


നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ് ആരംഭിക്കും. 2024ൽ 4500ഓളം സ്ക്രീനുകളിൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.