Ullasam Movie Review | പുതിയത് തേടുന്നതിന്റെ ഉല്ലാസം; കളർഫുൾ യാത്രയിൽ അപ്രതീക്ഷിത സംഭവങ്ങൾ ; റിവ്യൂ
കണ്ണീര് നായകനില്‍ നിന്നും വളരെ കളര്‍ഫുള്ളായ പ്രണയ യാത്രയാണ് ഇക്കുറി `ഉല്ലാസ`ത്തിലൂടെ ഷെയ്ന് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്
നിരാശ, ദേഷ്യം, മദ്യപാനം അങ്ങനെ തുടങ്ങി ഒരു ഷെയിൻ നിഗം ചിത്രം എങ്ങനെ ആയിരിക്കുമെന്ന ഒരു ടെംപ്‌ളേറ്റ് പ്രേക്ഷകർക്ക് അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്നുണ്ട്. അത് പൊളിച്ചെഴുതിക്കൊണ്ട് മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു ഫൺ റൈഡാണ് ഉല്ലാസം. പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ വിട്ടുപോയ ചില കാര്യങ്ങളും ചിത്രം ഓർമപ്പെടുത്തുന്നുണ്ട്. ക്ലിഷെകൾ പലതും നിറഞ്ഞതാണെങ്കിലും അത് കാണാനും ഒരു രസമുണ്ടായിരുന്നു .
ചിത്രത്തിന്റെ രണ്ട് പകുതികളും രണ്ട് സ്ഥലത്തായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതി ഊട്ടിയിലും രണ്ടാം പകുതി കൊച്ചിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യാത്രയിലാണ് ഹാരിയും ഹാരിയുടെ പ്രിയങ്കരിയായ അപരിചിതയായ നായികയും. ആ യാത്രയിലെ ഓരോ ദിശയിലും പ്രേക്ഷകരെ അവർ കൂട്ടിക്കൊണ്ട് പോകുന്നു. രസത്തോടെ ഉല്ലാസത്തോടെ. സ്വരൂപ് ഫിലിപ്പിന്റെ ഗംഭീര ഛായാഗ്രഹണം ഒരുക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ ഫ്രയിമും കളർ കൊണ്ട് റിച്ച്നെസും പുതിയറ്റ അനുഭവവും മലയാളി പ്രേക്ഷകർക്ക് നൽകുന്നുണ്ട്. തെലുങ്ക് ചിത്രങ്ങളിൽ കാണുന്ന പോലെയുള്ള കളർ പാറ്റേൺ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഷാൻ റഹ്മാനും ഗോപി സുന്ദറും അവരുടെ ജോലി ഗംഭീരമാക്കി.
പരസ്പരമുള്ള ഭൂതകാലവും ഭാവിയും ഒന്നും നോക്കാതെ ഒരു ബ്രാക്കറ്റിനുള്ളിൽ (അറ്റ് ദി മൊമന്റ്) എന്ന ചിന്തയിൽ ആ യാത്ര തുടരുകയാണ് ഇരുവരും. ആ ബ്രാക്കറ്റിന് ഒരു ക്ളോസ്ഡ് ബ്രാക്കറ്റ് ഉണ്ടാകരുത് എന്ന് കാണുന്ന പ്രേക്ഷകരെ കൊണ്ട് സംവിധായകൻ ചിന്തിപ്പിക്കുന്നുണ്ട്. ഷെയിൻ നിഗവും പവിത്ര ലക്ഷ്‌മിയും സ്‌ക്രീനിൽ രസമുള്ള കോംബോ ആയി കാണാൻ സാധിക്കും. ഇരു വരും അവർ അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. അവിടവിടെ ഒന്ന് ചിരിപ്പിക്കുകയും ഒരു ചെറു പുഞ്ചിരിയോടെ സിനിമയിൽ ഉടനീളം പ്രേക്ഷകനെ നിലനിർത്താൻ നവാഗത സംവിധായകൻ ജീവൻ ജോജോക്ക് സാധിച്ചിട്ടുണ്ട്.
ഊട്ടിയിലെ ആദ്യ പകുതി മനോഹരമായ കാഴ്ച്ചാനുഭവം സമ്മാനിക്കുമ്പോൾ കൊച്ചിയിലെ രണ്ടാം പകുതി കഥയിലേക്ക് പ്രേക്ഷകരെ ആകർഷിക്കാനാണ് കൂടുതൽ ശ്രമിക്കുന്നത്. രണ്ടും പ്രേക്ഷകന് നല്ലൊരു അനുഭവം സമ്മാനിക്കുന്നുണ്ട്. ഒട്ടും ലാഗും ബോറടിപ്പിക്കാതെയും തിയേറ്ററിൽ തന്നെ കണ്ട് തീർക്കാം ഈ ഉല്ലാസ യാത്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...