Haal First Look Poster: ഷെയ്ൻ നിഗം നായകനായി പുതിയ ചിത്രം; ഹാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Shane Nigam New Movie: ജെവിജെ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഹാൽ, കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.
ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രം ഹാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാൽ. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ജെവിജെ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.
സംഗീതവും ദൃശ്യഭംഗിയും കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് ചിത്രീകരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
ALSO READ: പോരടിച്ച് ഇന്ദ്രൻസും ഷഹീൻ സിദ്ദിഖും; ''ടൂ മെൻ ആർമി" പോരാട്ടം തുടങ്ങുന്നു
ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ, കെയു മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം- വി. നന്ദഗോപാൽ. ഛായാഗ്രഹണം- രവിചന്ദ്രൻ. കലാസംവിധാനം- പ്രശാന്ത് മാധവ്. മേക്കപ്പ്- അമൽ. കോസ്റ്റ്യൂം ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- മനീഷ് ഭാർഗവൻ. അസോസിയേറ്റ് ഡയറക്ടർമാർ- പ്രവീൺ വിജയ്, പ്രകാശ് ആർ. നായർ.
ALSO READ: 'പുഴു'വിന് ശേഷം രതീനയുടെ 'പാതിരാത്രി'; സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങൾ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു പി.കെ. കോഴിക്കോട്, മൈസൂർ, ഹൈദരാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി നൂറ് ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനായി നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഹാൽ ജനുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.