Corona Papers OTT : ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Corona Papers OTT Release Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് കൊറോണ പേപ്പേഴ്സ് സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
Corona Papers OTT Update : യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ പുതിയ ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടി റിലീസിന് തയ്യറാകുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ചിത്രം മെയ് 5 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഷെയിൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷെയിൻ പുറമെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ പോൾ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പതിവ് പ്രിയദർശൻ ചിത്രങ്ങളിൽ കാണാൻ ഇടയാകുന്ന ചില ഘടകങ്ങൾ ഒന്നും കൊറോണ പേപ്പേഴ്സിൽ ഉണ്ടാകില്ല. ഒന്ന് മോഹൻലാൽ, രണ്ട് എം ജി ശ്രീകുമാർ കൂടാതെ ഒരു പാട്ട് പോലും ഈ പ്രിയദർശൻ ചിത്രത്തിൽ എല്ല എന്നതാണ് കൊറോണ പേപ്പേഴ്സിന്റെ പ്രത്യേകത.
മോഹൻലാലിന്റെ 'ഒപ്പം' എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ശ്രീ ഗണേഷിന്റേതാണ് കഥ. തിരക്കഥയൊരുക്കിയിക്കുന്നത് പ്രിയദർശനും. ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
കൊറോണ പേപ്പേഴ്സിന്റെ റിവ്രു വായിക്കാം
ഓരോ നിമിഷവും ത്രില്ല് അടിപ്പിച്ച് എഡ്ജ് ഓഫ് ദി സീറ്റിൽ കൊണ്ടു പോകുന്ന സിനിമയാണ് കൊറണ പേപ്പേഴ്സ്. അങ്ങേയറ്റം ത്രില്ല് അടിപ്പിച്ച് സസ്പെൻസും നിറച്ച് അതിഗംഭീര തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്‌ഐ ആയി സ്റ്റേഷനിൽ ചാർജ് എടുക്കുന്ന ഷെയിൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ കയ്യിൽ നിന്ന് ഒരു തോക്ക് മോഷ്ടിക്കപ്പെടുന്നതോട് കൂടിയാണ് സിനിമയുടെ ത്രില്ലിങ്ങ് സ്വഭാവം തുടങ്ങുന്നത്. തുടർന്ന് സംഭവിക്കുന്ന ഓരോ കാര്യങ്ങളും മാലയിൽ മുത്ത് കോർത്തെടുക്കുന്ന പോലെ അത്ര ഗംഭീരമാണ്. ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ ഗ്രാഫും എടുത്ത് പറയേണ്ടതാണ്. പ്രിയദർശന്റെ മേക്കിങ്ങ് സ്റ്റൈൽ കൂടി വരുന്നതോടെ ഒപ്പം എന്ന സിനിമ പോലെ തന്നെ ത്രില്ല് അടിപ്പിച്ച് പ്രേക്ഷകനെ 100% സിനിമയിൽ തന്നെ നിർത്തുന്നുണ്ട്.
താരനിര കൊണ്ട് സമ്പന്നമാണ് എന്നത് പോലെ തന്നെ അഭിനയ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. സിദ്ദിഖിന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രകടനം കയ്യടി അർഹിക്കുന്നുണ്ട്. അനായാസ പ്രകടനം കൊണ്ട് ഷൈൻ ടോം ചാക്കോ, ജീൻ പോൾ ലാൽ, ഗായത്രി ശങ്കർ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. കഥയിൽ മാത്രം നിന്നുകൊണ്ട് ആവശ്യമുള്ള കാര്യം മാത്രമാണ് സിനിമ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ലാഗ് അടിപ്പിക്കാതെയാണ് സിനിമ പോകുന്നത്. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...