Gangs of Sukumarakurupp: ഷെബി ചൗഘട്ടിൻ്റെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് - ആരംഭിച്ചു
Gangs of Sukumarakurup Movie updates: ഗുണ്ടാപ്രവർത്തനങ്ങൾ ആവസാനിപ്പിച്ച സുകുമാരക്കുറുപ്പ് ചെറുപ്പക്കാരായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരേയും ചേർത്ത് ഒരു കോഫി ഷോപ്പ് ആരംഭിച്ചു.
ഷെബി എന്ന സംവിധായകൻ്റെ മൂന്നു ചിത്രങ്ങൾ - പ്ലസ്ടു, ' ബോബി, കാക്കിപ്പട എന്നിവ വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധയാകർഷിക്കപ്പെട്ടതായിരുന്നു ഈ മൂന്നു ചിത്രങ്ങളും. പ്ലസ് ടു, കാംബസ് ജീവിതത്തിൻ്റെ കഥ പറഞ്ഞുവെങ്കിൽ ബോബി തികഞ്ഞ ഒരു പ്രണയകഥയായിരുന്നു. കാക്കിപ്പടയാകട്ടെ ഒരു കുറ്റവാളിക്കു സംരക്ഷണം നൽകേണ്ടി വരുന്ന ഏതാനും ചെറുപ്പക്കാരായ പൊലീസ് സേനാംഗങ്ങളുടെ കഥയാണു പറയുന്നത്. ഷെബിയുടെ നാലാമതു ചിത്രമായ ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പിൻ്റെ ചിത്രീകരണം ജനുവരി മുപ്പത്തിയൊന്ന് ബുധനാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.
പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യ വ്രതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചതോടെയായിരുന്നു തുടക്കം. ശ്രീമതി പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമ്മാതാവ് സന്തോഷ് ദാമോദരൻ, സംവിധായകൻ. ഷെബി ചൗഘട്ട് , ബിഗ് ബോസ് താരം' രെജിത്കുമാർ ,എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. റുഷി ഷാജി കൈലാസ്, സൂര്യക്രിഷ്, സിനോജ് വർഗീസ്, വൈഷ്ണവ് എന്നിവർ ചേർന്നുള്ള രംഗത്തോടെ ചിത്രീകരണമാരംഭിച്ചു.
പൂർണ്ണമായും ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്.
ഗുണ്ടാപ്രവർത്തനങ്ങൾ ആവസാനിപ്പിച്ച സുകുമാരക്കുറുപ്പ് ചെറുപ്പക്കാരായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരേയും ചേർത്ത് ഒരു കോഫി ഷോപ്പ് ആരംഭിച്ചു. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നാണിവർ അറിയപ്പെടുന്നത്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച കുറുപ്പ് എന്ന സിനിമയിലെ കഥാപാത്രത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഈ സുകുമാരക്കുറുപ്പിൻ്റെ ജീവിതത്തിലും ആക്സ്മികമായി സംഭവിക്കുന്നു 'അതിനേത്തുടർന്ന് കുറുപ്പിൻ്റേയും ഗ്യാങ്ങിൻ്റേയും ജീവിതത്തിൽ ചില പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു. ഈ സംഭവങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.
അബു സലിമാണ് സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. മുജീബായി റുഷിയും, ഹരിയായി സൂര്യക്രിഷും പോട്ടർ ആയി വൈഷ്ണവും അഭിനയിക്കുന്നു. സിനോജ് വറുഗീസ്സാണ് പ്രേമനെ അവതരിപ്പിക്കുന്നത്. ടിനി ടോം, ജോണി ആൻ്റണി, ഇനിയ, സുജിത് ശങ്കർ, ശ്രീജിത്ത് രവി ദിനേശ് പണിക്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ്റെ കഥക്ക് വി.ആർ.ബാലഗോപാൽ തിരക്കഥ രചിച്ചിരിക്കുന്നു.
ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസനും, അഫ്സലും ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു 'രജീഷ് രാമൻ ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം' മേക്കപ്പ് സന്തോഷ് വെൺപകൽ. കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ. പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ എസ്. പ്രൊഡക്ഷൻ എക്സിക്യട്ടീവ് -കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി 'ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.