ഷെഫീഖിന്റെ സന്തോഷം തീയേറ്ററിൽ നിറഞ്ഞോടുകയാണ്. കുടുംബപ്രേക്ഷകർ ഒന്നടങ്കം സിനിമയെ നെഞ്ചിലേറ്റി കഴിഞ്ഞു. തീയേറ്ററിൽ സിനിമ കണ്ട് കണ്ണുനീരോടെ പ്രേക്ഷകർ ഇറങ്ങി വരുന്ന വീഡിയോയും വൈറലായി മാറുകയാണ്. ഇതിനിടയിൽ ഇപ്പോൾ പുതിയ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ കോമഡി പറഞ്ഞ് തകർത്താടി ബാലയുടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ദിസ് ഈസ് റാങ്ങ്, ലോജിക്കലായി തിങ്ക് പണ്ണടാ' തുടങ്ങിയ ബാലയുടെ യഥാർത്ഥ ജീവിതത്തിൽ സൂപ്പർഹിറ്റായ സംഭാഷണങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് പ്രേക്ഷകർക്കിടയിൽ കൂടുതൽ കയ്യടിയും പൊട്ടിചിരിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.



ഒരു കോമഡി ഇമോഷണൽ കുടുംബ ചിത്രം തന്നെയാണ് ഷഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ ഷെഫീക്കായി ജീവിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ. ബാലയുടെ ഒരു ഒന്നൊന്നര തിരിച്ചുവരവ് കൂടി തന്നെയാണ് സിനിമ. ബാല എന്ന നടൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തപ്പോൾ നിഷ്കളങ്കമായ തമാശകൾ ഒരുപാടുണ്ടായി. അനൂപ് പന്തളം എന്ന നവാഗത സംവിധായകൻ ഒട്ടും മോശമാക്കിയില്ല. ചെറുതും വലുതുമായ എല്ല കഥാപാത്രങ്ങളും അവർ അവരുടെ രീതിയിൽ മികച്ച് നിൽക്കുകയും ചെയ്തു. 


Also Read: Vazhakk Trailer: ഉദ്വേ​ഗം നിറച്ച് ടൊവീനോയുടെ 'വഴക്ക്' ട്രെയിലർ; പ്രതീക്ഷകൾ വാനോളമെന്ന് പ്രേക്ഷകർ


 


ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.