Oru Anveshanathinte Thudakkam: ഷൈൻ ടോം ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Shine Tom Chacko: എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിന്റെ പ്രമേയം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിഎം കുഞ്ഞിമൊയ്തീൻ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ എം എ നിഷാദ് ഡയറിയിലെ വരികൾ വികസിപ്പിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രത്തിന്റെ നിർമാണം. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിന്റെ പ്രമേയം.
ALSO READ: യുഎ സർട്ടിഫിക്കറ്റ്; സെൻസറിംഗ് പൂർത്തിയാക്കി സൂര്യ ചിത്രം കങ്കുവ
ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്, അശോകൻ, ബൈജു സന്തോഷ് എന്നിവരോടൊപ്പം എഴുപതോളം താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ എംഎ നിഷാദ് തന്നെയാണ് ഈ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നവംബർ എട്ട് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവിട്ടത്. ട്രെയിലറിന് ഗംഭീര റെസ്പോൺസാണ് ലഭിച്ചത്. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഛായാഗ്രഹണം: വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബിനോയ് ബെന്നി.
ALSO READ: ദുരൂഹതകൾ നിറച്ച് 'മിലൻ' എത്തുന്നു; ചിത്രീകരണം പൂർത്തിയായി
കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്. വി എഫ് എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ യൂത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.