`അങ്ങനെ ഒരുങ്ങാന്‍ ഒരവസരം കിട്ടി, മാസ്ക് വെക്കാന്‍ മറക്കണ്ട` -ശിവദ
`സു സു സുധി വാത്മീകം`, `അച്ചായന്‍സ്`, `ലക്ഷ്യം`, തുടങ്ങിയ മലയാളം ചലച്ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവദ നായര്‍.
'സു സു സുധി വാത്മീകം', 'അച്ചായന്‍സ്', 'ലക്ഷ്യം', തുടങ്ങിയ മലയാളം ചലച്ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവദ നായര്‍.
ആല്‍ബം ഗാനങ്ങളിലെ പ്രകടനങ്ങളിലൂടെ സിനിമയില്‍ ചേക്കേറിയ ശിവദ (Shivada) കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ചുവട് വയ്ക്കുന്നത്. 'ലിവിംഗ് ടുഗതര്‍' എന്ന ഫാസില്‍ (Faasil) ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ ശിവദ പിന്നീട് തമിഴ്-മലയാള ചലച്ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായി.
അവതാരക മീരാ അനില്‍ വിവാഹിതയായി!!
നെടുംചാലയ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. തുടര്‍ന്ന്, സീറോ, അതേ കണ്കള്, മാരാ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളിലെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമായ ശിവദയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
പച്ചയായ ജീവിതം: പുതിയ ചിത്രവുമായി കാവ്യ
സഹോദരന്റെ വിവാഹത്തിനായി ഒരുങ്ങിയ ചിത്രങ്ങളാണ് ശിവദ പങ്കുവച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷ൦ ഒരുങ്ങാന്‍ ഒരവസരം ലഭിച്ചുവെന്നും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും താരം അടിക്കുറിപ്പില്‍ പറയുന്നു.
പര്‍പ്പിള്‍ നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. അതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള മാസ്ക്കും അണിഞ്ഞിട്ടുണ്ട്. വസ്ത്രാകൃതി എന്ന ബൊട്ടീക്കില്‍ നിന്നുമാണ് സാരി വാങ്ങിയതെന്നും നിങ്ങള്‍ മാസ്ക് വെക്കാന്‍ മറക്കണ്ടയെന്നും താരം പറയുന്നു.