Lock down കാലത്ത് എല്ലാ അർത്ഥത്തിലും വീട്ടുതടങ്കലിൽ പെട്ടിരിക്കുന്ന ഓരോരുത്തരും ഓരോ കാര്യങ്ങളിൽ സമയം കണ്ടെത്തുകയാണ്.  അത് സാധാരണക്കാർ ആയാലും ശരി സെലിബ്രൈറ്റികളായാലും ശരി നൃത്തം, പാചകം, ടിക്-ടോക്ക് എന്നിങ്ങനെ പലവിധ കലാപരിപാടികളോടൊപ്പമാണ് ഈ lock down ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ നടിയും നർത്തകിയുമായ ശോഭനയും lock down കാലം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. വീട്ടു ജോലികൾ നൃത്തത്തിലൂടെ നിർവഹിക്കുക എന്ന ആശയത്തിൽ ചുവടുവയ്ക്കുന്നത് താരവും വിദ്യാർത്ഥികളുമാണ്.  വ്യത്യസ്തമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 


വീഡിയോയിൽ കുഞ്ഞിന് ഭക്ഷണം നൽകുന്നതും അടുക്കള ജോലിയും ചെടികൾ പരിപാലിക്കുന്നതുമെല്ലാം നൃത്തത്തിന്റെ അകമ്പടിയോടെയാണ്.  Lock down കാരണം സാമൂഹിക അകലം പാലിച്ച് പലസ്ഥലങ്ങളിൽ നിന്നുമാണ് താരവും വിദ്യാർത്ഥികളും നൃത്തം ആവിഷ്ക്കരിച്ചിരിക്കുന്നത്.  ഈ വീഡിയോയിലൂടെ ഇവർ പകരുന്ന സന്ദേശം എന്നു പറയുന്നത് lock down കാലത്തെ കൂടുതൽ ക്രിയാത്മകമാക്കുക എന്ന ആശയമാണ്.  


വീഡിയോ കാണാം: