കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) സാക്ഷിയായിരുന്ന യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചുയെന്ന് റിപ്പോർട്ട്. പ്രതിയായ ദിലീപിന് അനുകൂലമായി കൂറുമാറിയ നടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Malayalam Film Young Actress Attempted Suicide)


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലയെന്നും അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതാണെന്ന് നടി പോലീസിനെ അറിയിച്ചു. എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിച്ചിട്ടില്ലയെന്ന് പോലീസ് അറിയിച്ചു. 


ALSO READ : Actress Attack Case | വിഐപി മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു - 'ഡിജിപി സന്ധ്യയെ മാറ്റി നിർത്തണം', കൂടുതൽ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ


ഇന്നലെ ജനുവരി 11 ചൊവ്വാഴ്ചയാണ് അവശനിലയിൽ കണ്ടെത്തിയ നടിയെ എറാണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചുയെന്നുള്ള സശംയങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു.


ALSO READ : Actress Attack Case : "ഇനി ഇതുപോലൊരു ആക്രമണം ഉണ്ടാകരുത്, എല്ലാവരുടെയും പിന്തുണ വേണം, എന്നാല്‍ ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ലല്ലോ പിന്തുണ" : റിമ കല്ലിങ്കൽ


എന്നാൽ ഈ സംഭവത്തിന് കേസിലെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. വിചാരണ വേളയിൽ ദിലീപിന് അനുകൂലമായി കൂറുമാറി സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിൽ നിന്നുള്ള 20ൽ അധികം സാക്ഷികളാണ് കൂറുമാറിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.