ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ശ്രുതി രജനീകാന്ത്. വളരെ ചെറിയ കാലം കൊണ്ടാണ് ശ്രുതി മലയാളത്തിൽ മികച്ച താരമായി തന്നെ മാറിയത്. ഇപ്പോഴിതാ താരം വലിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഷാജി പാപ്പൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കുട്ടിയായിരുന്നപ്പോൾ നേരിട്ട അബ്യൂസിനെ പറ്റി വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻറെ കസിൻ തന്നെയാണ് തന്നെ അബ്യൂസ് ചെയ്തതെന്ന് ശ്രുതി അഭിമുഖത്തിൽ പറയുന്നു. ആരൊടെങ്കിലും പറഞ്ഞൂടെ എന്ന ചോദ്യത്തിന് നമ്മുടെ നിഴലിനെ പോലും പേടിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അയാൾ ചെല്ലുന്നിടത്തൊക്കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു. 


ALSO READ : Bigg Boss Malayalam : ബിഗ് ബോസ് മലയാളം ആറാം സീസൺ; ആര് നേടും കപ്പ്? മത്സരാർഥികൾ ഇവരൊക്കെയാണ്


അയാൾക്കൊരു പെൺകുട്ടിയാണുള്ളത്.ഡെയിലി ചിന്തിക്കില്ലേ എൻറെ മോളുടെ അടുത്തും ആരെങ്കിലും ഇത് ചെയ്യില്ലേ എന്ന്- ശ്രുതി പറയുന്നു. പ്രേമ നൈരാശ്യമൊന്നുമല്ല ഇതിനേക്കാൾ അപ്പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും ശ്രുതി രജനികാന്ത് പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ ശ്രുതിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചക്കാണ് വഴി വെച്ചിരിക്കുന്നത്.


കസിൻറെ ഭാര്യ പ്രസവിച്ച് പെൺകുട്ടിയായതിന് പിന്നാലെ തനിക്കയാൾ സോറി മെസ്സേജ് അയച്ചിരുന്നെന്നും താൻ ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് മറുപടി നൽകിയെന്നും ശ്രുതി പറയുന്നു. വിഷയം തൻറെ വീട്ടിലറിയില്ല, അല്ലെങ്കിൽ വീട്ടിലറിയിച്ചിട്ടില്ല.  തന്നെ ഇഷ്ടപ്പെടുന്ന ചിലർ ഇതിനെ പറ്റി ഇനി സംസാരിക്കാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ശ്രുതി പറയുന്നു. 


പലപ്പോഴും ഈ അനുഭവം തന്നെ ഹോണ്ട് ചെയ്യാറുണ്ടെന്നും. താൻ നല്ല ബോൾഡായിരുന്നു. താൻ ശബ്ദമുണ്ടാക്കുകയും പ്രതികരിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. ഒരാൾ അടുത്ത് വരുമ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് തനിക്കെന്നും ശ്രുതി പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.