രാജ്യം ചൈനയ്ക്കെതിരെ പൊരുതുമ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം അതിന്‍റെ പ്രമേയത്തിലൂടെ ശ്രദ്ധേയമാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ പ്രതികാരമാണ് 'ഒരു ഇന്ത്യന്‍ പ്രതികാരം' പറയുന്നത്.
ഹനീഫ് കലാഭവന്‍  അഭിനയിച്ച ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു.


https://youtu.be/_LWqlrsFLfQ


 


അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനാ വിരുദ്ധ വികാരം ആളിപടരുകയായിരുന്നു,
ജനപ്രിയ ആപ്പുകള്‍ അടക്കം 59 ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഈ ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപെടുന്നത്.



ഈ പശ്ചാത്തലത്തില്‍ നമുക്ക്  ഓരോര്‍ത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് 'ഇന്ത്യന്‍ പ്രതികാരം'  
എന്ന കലാഭവന്‍ ഹനീഫ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു പ്രതികാരം 
ഒരു സാധാരണക്കാരന്‍ നടത്തുന്നതാണ് ഈ ഷോര്‍ട്ട്ഫിലിമിന്‍റെ ഇതിവൃത്തം,



'നിങ്ങളും അണിചേരും ഈ ഇന്ത്യന്‍ പൗരനൊപ്പം' എന്ന ക്യാപ്ഷന്‍ ഈ ഷോര്‍ട്ട്ഫിലിം കാണുന്നവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന രീതിയിലാണ് 
ഈ ചിത്രത്തിന്‍റെ അവതരണം. മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍ , 
മാസ്റ്റര്‍ അമര്‍നാഥ്  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ സുപരിചിതനായ കലാഭവന്‍ 
ഹനീഫിന്‍റെ അഭിനയവും ലളിതവും പ്രധാനവുമായ ആശയവുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്.മമ്മൂക്കയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ 
ഈ ചിത്രം പുറത്തിറക്കിയത്.ഓരോ പൗരനും രാജ്യത്തിന് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഈ ഷോര്‍ട്ട് ഫിലിം കാഴ്ച്ചക്കാര്‍ക്ക് മനസിലാക്കി 
തരുന്നു,