ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രമാണ് 2015ല്‍ പുറത്തിറങ്ങിയ 'ചാര്‍ളി'. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തില്‍ ഒരേ സമയം വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ചാര്‍ളി. 


'മാര' എന്ന ടൈറ്റിലില്‍ ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്യുകയാണെന്നും ചിത്രത്തില്‍ നായകനായി മാധവനാണെത്തുന്നതെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 


എന്നാല്‍, മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം നായിക കഥാപാത്രത്തെ സായ് പല്ലവി അവതരിപ്പിക്കില്ല. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന അജിത്‌ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ  ശ്രദ്ധ ശ്രീനാഥാണ് പാര്‍വ്വതി അവതരിപ്പിച്ച ടെസ്സ എന്ന നായിക കഥാപാത്രമായി എത്തുന്നത്.



ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സായ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ളിയുടെ റീമേക്ക് പ്രഖ്യാപിച്ചതെങ്കിലും തിരക്ക് കാരണം ദിലീപ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. 


മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ശിവദയാണ് ചെയ്യുക. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദിലീപ് കുമാര്‍. 


തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. മികച്ച സംവിധായകന്‍, നടന്‍, നടി, തിരക്കഥ ഉള്‍പ്പെടെയുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം കൂടിയാണ് ചാര്‍ളി.