ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ശുഭദിനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോമഡി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ശുഭദിനം. ശിവറാം മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഎസ് അരുൺകുമാറാണ്. തീയേറ്ററുകളിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലും തുടര്‍ന്നുണ്ടാകുന്ന പിരിമുറുക്കത്തിലും പെട്ടുഴലുന്ന ഒരുപറ്റം ആള്‍ക്കാരുടെ ശുഭ പ്രതീക്ഷയുള്ള യാത്രയാണ് ശുഭദിനം പറയുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ സംവിധായകൻ ശിവറാം മണി തന്നെയാണ് ചിത്രത്തിൻറെ എഡിറ്റിങ് നിർവ്വഹിക്കുന്നത്.  ഇന്ദ്രന്‍സിനെ കൂടാതെ  ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


ALSO READ: ബാറ്റുമായി ഗ്രൗണ്ടിലേക്ക് ഇന്ദ്രൻസ്; കായ്പോള'യുടെ ഫസ്റ്റ് ലുക്ക്


ഛായാഗ്രഹണം: സുനിൽ പ്രേം എൽഎസ്, സംഗീതം: അർജുൻ രാജ്കുമാർ, വരികൾ: ഗിരീഷ് നെയ്യാർ, ഗായകർ: വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ, പ്രോജക്ട് ഡിസൈനറും ചീഫ് അസോ. സംവിധായകൻ: നാസിം റാണി, സൗണ്ട് ഡിസൈൻ: എസ് രാധാകൃഷ്ണൻ, സതേഷ് ബാബു, ഷൈൻ ബി ജോൺ, ശബ്ദമിശ്രണം: അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജ്മെന്റ്: സോഷ്യൽ സ്കേപ്പ്, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്, വസ്ത്രാലങ്കാരം: അജയ് തെങ്കര, മേക്കപ്പ്: മുരുകൻ കുണ്ടറ, സെറ്റ് ഡിസൈനുകൾ : 401 ഡിസൈൻ ഫാക്ടറി, കലാസംവിധാനം: ദീപു മുകുന്തപുരം, ഡിഐ: കെഎസ്എഫ്ഡിസി, വിഎഫ്‌എക്‌സ്: കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്‌കേപ്പ്, പിആർഒ: അജയ് തുണ്ടത്തിൽ, സ്റ്റിൽ: മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽ കൃഷ്ണ, ഡിസൈൻ: നെയ്യാർ ഫിലിംസ്, നവീൻ വി, സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ: ജോണി ഫ്രെയിംസ്.


അതേസമയം ഇന്ദ്രൻസിന്റെ പുതിയ ചിത്രം കായ്പോളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.  മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ടെക്നീഷ്യന്മാരും ചേർന്ന് പുറത്തിറക്കിയ പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും വേഷമിടുന്നത്. വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.


ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പി.ആർ.ഒ : പി ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.