"ചിത്തിനി" എന്ന ചിത്രത്തിലെ "ശൈല നന്ദിനി ' എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. "ചിത്തിനി"യിലൂടെ കലാമണ്ഡലത്തിൽ വീണ്ടും സിനിമയുടെ കളിവിളക്ക് തെളിഞ്ഞു. വർഷങ്ങൾക്ക് ശേഷം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായി. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ' ചിത്തിനി ' എന്ന സിനിമയിലെ അതിപ്രധാനമായ ഒരു നൃത്തരംഗമാണ് നൂറ് കണക്കിന് നിലവിളക്കുകളുടെയും മൺചെരാതുകളുടെയും ദീപപ്രഭയിൽ കലാമണ്ഡലത്തിൽ ചിത്രീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത നൃത്തരംഗത്തിൽ ചിത്തിനിയിലെ നായിക മോക്ഷ ചടുല നൃത്തച്ചുവടുകളോടെ നിറഞ്ഞാടി. മോക്ഷയുടെ കളരി ചുവടുകൾ നൃത്തരംഗത്തിൻ്റെ ഹൈലൈറ്റ് ആണ്. ഇതിന് വേണ്ടി ആഴ്ചകളോളം മോക്ഷ കളരി അഭ്യസിച്ചിരുന്നു. സന്തോഷ് വർമ എഴുതിയ "ശൈല നന്ദിനി, ശ്രീ ദളാംഗീ ശാരദേന്ദു വദനേ..." എന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. നൃത്ത സംവിധാനം- കല മാസ്റ്റർ, ഛായാഗ്രഹണം- രതീഷ് റാം.


ALSO READ: വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം; വിടുതലൈ പാർട്ട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ


അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ചിത്തിനിയിൽ വിനയ് ഫോർട്ട് നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോക്ഷയാണ് നായിക. ആരതി നായർ, ഏനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീഷ്, ജോണി ആൻ്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു. കഥ-കെ വി അനിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി അനിൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.


എഡിറ്റിംഗ്- ജോണ്‍കുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ. കോറിയോഗ്രാഫി- കല മാസ്റ്റര്‍, സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍, വിഎഫ്എക്സ്- നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ- സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- രാജേഷ് തിലകം.


പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌- ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി- കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പിആര്‍ഒ- എഎസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.