കല്യാണത്തിന് ആലിയയെ വിളിക്കില്ല? സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹത്തിൽ സോഷ്യൽ മീഡിയ
വിവാഹ പട്ടികയിൽ കരൺ ജോഹറിന്റെ പേരാണ് ആദ്യം നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ ആലിയയെ പറ്റി ഒരിടത്തും പരാമർശം ഇല്ല
ബോളിവുഡിലെ നിരവധി പ്രണയങ്ങളാണ് അടുത്ത് കാലത്ത് വിവാഹത്തിലേക്ക് എത്തിയത്. അടുത്തതായി സിനിമ ലോക കാത്തിരിക്കുന്നത് സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി ജോഡികളുടെ വിവാഹത്തിനാണ്. ഇവരുടെ വിവാഹത്തിന്റെ അതിഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് ആലിയ ഭട്ടിന്റെ പേരില്ലെന്നത് മാധ്യമങ്ങൾ വാർത്തയാക്കിയത്.
വിവാഹത്തിൽ ആലിയ പങ്കെടുക്കില്ലേ?
റിപ്പോർട്ടുകൾ പ്രകാരം കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹ പട്ടികയിൽ കരൺ ജോഹറിന്റെ പേരാണ് ആദ്യം നിശ്ചയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിക്കി കൗശൽ, കത്രീന കൈഫ്, വരുൺ ധവാൻ, ജാക്കി ഭഗ്നാനി, രാകുൽ പ്രീത് സിംഗ് എന്നിവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ പുറത്തുവന്ന പേരുകളുടെ പട്ടികയിൽ ഒരിടത്തും ആലിയ ഭട്ടിനെക്കുറിച്ച് പരാമർശമില്ല.ആലിയക്ക് വിവാഹത്തിന് ക്ഷണമില്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
കിയാര തന്റെ വധുവായി ആലിയയെ ആഗ്രഹിച്ചത്
കോഫി വിത്ത് കരൺ 7 ന്റെ ഒരു എപ്പിസോഡിൽ, കരൺ ജോഹർ കിയാര അദ്വാനിയോട് വിവാഹത്തിന് സിനിമയിൽ നിന്നും വധുവായി ആരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ ആലിയയുടെ പേരാണ് നടി പറഞ്ഞത്. ഇത് കേട്ട് ഷാഹിദ് കപൂറും അവതാരകനായ കരണും അമ്പരന്നു പോയിരുന്നു. അതേസമയം സിദ്ധാർത്ഥ് മൽഹോത്ര-ആലിയ ജോഡികളുടെ ആദ്യ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറിൻറ സമയം സിദ്ധാർത്ഥും ആലിയയും പരസ്പരം പ്രണയത്തിലായിരുന്നെന്നും ചില വാർത്തകളുണ്ട്
വിവാഹ വേദി
2022 അവസാനത്തോടെ ഇരുവരും ഒന്നാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേ സമയം, 2023 ഏപ്രിലിൽ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. ചണ്ഡീഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് വിവാഹ വേദിക്കായി നിശ്ചയിച്ചു കഴിഞ്ഞു. വിവാഹത്തിന് ശേഷം ചില പ്രത്യേക വ്യക്തികൾക്കായി മുംബൈയിൽ ഗംഭീര റിസപ്ഷൻ നടക്കും. നിലവിൽ ഇരുവരും ജോലി തിരക്കിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...