Mumbai: പ്രശസ്ത ടെലിവിഷന്‍ താരവും ഹിന്ദി  Bigg Boss 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ലയുടെ   (Sidharth Shukla) ആകസ്മിക നിര്യാണം സിനിമാ ടെലിവിഷന്‍ ലോകത്തെ  സ്തബ്ധമാക്കിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡ് സിനിമാലോകവും ഹിന്ദി ടെലിവിഷന്‍ മേഖലയും  ആരാധകരും പ്രിയ താരത്തിന്‍റെ വേര്‍പാട്‌ ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ്. 


അതിനിടെ സിദ്ധാർത്ഥ് ശുക്ലയുടെ   (Sidharth Shukla) അവസാന  ഇന്‍സ്റ്റഗ്രാം പോസ്റ്റ് (Instagram post) വൈറലാവുകയാണ്. Covid മുന്നണി പോരാളികളെ അനുസ്മരിച്ചായിരുന്നു സിദ്ധാർത്ഥ് ശുക്ലയുടെ അവസാന Instagram post.


ആഗസ്റ്റ്‌ 24നായിരുന്നു  ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്  സിദ്ധാർത്ഥ് ശുക്ല (Sidharth Shukla) Covid മുന്നണി പോരാളികള്‍ക്ക് നന്ദി  അറിയിച്ചത്.   


Also Read: Sidharth Shukla death: Bigg Boss 13 വിജയി സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു


എല്ലാ മുന്നണി പോരാളികള്‍ക്കും  ഹൃദയം നിറഞ്ഞ നന്ദി! നിങ്ങൾ നിങ്ങളുടെ ജീവൻ പണയപ്പെടുത്തി  എണ്ണമറ്റ മണിക്കൂർ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം കഴിയാൻ സാധിക്കാത്ത  രോഗികൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. നിങ്ങൾ ശരിക്കും ധീരരാണ്! മുൻനിരയിൽ നിൽക്കുന്നത് എളുപ്പമല്ല, പക്ഷേ നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നു. #MumbaiDiariesOnPrime ഈ സൂപ്പർഹീറോകള്‍ക്കുള്ള   White Cap ആണ്.  നഴ്സിംഗ് സ്റ്റാഫ്, അവരുടെ എണ്ണമറ്റ ത്യാഗങ്ങൾ എന്നിവയ്ക്കുള്ള  ആദരാഞ്ജലി... അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 



1980 ഡിസംബർ 12 ന് മുംബൈയിൽ ജനിച്ച സിദ്ധാർത്ഥ് ശുക്ല മോഡലിംഗിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2004 ലായിരുന്നു  അരങ്ങേറ്റം .  2008 -ൽ അദ്ദേഹം 'ബാബുൽ കാ ആംഗൻ ഛോട്ടെ നാ' എന്ന   ടിവി സീരിയലിൽ അഭിനയിച്ചു. എന്നാല്‍,  "ബാലിക വധു"വിലെ ശിവ എന്ന  കഥാപാത്രത്തിൽ നിന്നാണ് അദ്ദേഹത്തിന് യഥാർത്ഥ അംഗീകാരം ലഭിച്ചത്. 


ഈ ഷോയിലൂടെ ജനപ്രിയനായ സിദ്ധാർത്ഥ് ശുക്ല നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തു.  Bigg Boss 13, ഖതരോണ്‍ കെ ഖിലാഡി,   Jhalak Dikhla Ja തുടങ്ങി  ഷോകളുടെ വിജയിയും ആയിരുന്നു  സിദ്ധാർത്ഥ്.


ഹൃദയാഘാതം മൂലമായിരുന്നു Bigg Boss 13 വിജയിയായ  സിദ്ധാർത്ഥ് ശുക്ലയുടെ  (Sidharth Shukla) മരണം.  


40 വര്‍ഷത്തെ ചുരുങ്ങിയ ജീവിതത്തില്‍ ഏറെ ഉയരങ്ങള്‍ കൈയടക്കിയ വ്യക്തിയായിരുന്നു  സിദ്ധാർത്ഥ് ശുക്ല (Sidharth Shukla).


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.