Kochi: പ്രശസ്ത സംവിധായകൻ വിനയന്റെ പുതിയ ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനായി ആറ് മാസത്തോളം പ്രവർത്തിച്ച് Make Over ചെയ്ത് നടൻ Siju Wilson. താരം ഇന്ന് സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിക്കുന്നത്. ഓ​ഗസ്റ്റിൽ മേക്കോവറിന് തയ്യറാകുന്ന മുമ്പെടുത്ത ചിത്രവും നിലവിലെ പൊത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്ററും പങ്കുവെച്ചാണ് താരം തന്റെ മേക്കോവറിനായ ചെയ്ത പ്രവർത്തനങ്ങളെ അറിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020ത് ഓ​ഗസ്റ്റിൽ ആരംഭിക്കുന്ന സിജുവന്റെ വർക്ക് ഔട്ടും ഓരോ ഇടവേളകളിൽ താരത്തിനുണ്ടായ മാറ്റങ്ങളുമാണ് പോസ്റ്റിലെ ചിത്രത്തിലുടെ അറിയിക്കുന്നത്. സംതൃപ്തിയായി എന്ന അടിക്കുറുപ്പോടെ സിജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ALSO READ: Dhanush - Mari Selvaraj ചിത്രം കർണൻ April 2021ൽ തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു


പത്തൊമ്പതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധൻ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. വിനയൻ (Vinayan) സംവിധാനം നിർവഹിക്കുന്ന ചിത്രം ​ഗോ​കുലം മൂവിസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമിക്കുന്നത്. വൻ താരനിരയെ അണിനിരത്തിയാണ് നവോത്ഥന കഥാപാത്രമായ ആറാട്ടുപുഴ വേലായുധന്റെ ചരിത്ര പറയുന്ന ചിത്രത്തിലുള്ള. അനുപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, സുരേഷ് കൃഷ്ണ, ദീപ്തി സതി, പൂനം ബജുവ തുടങ്ങിയ വൻ താര നിരയെ അണിനിരത്തിയാണ് ചിത്രം നിർമിക്കുന്നത്. പുലിമുരകൻ തുടങ്ങിയ പ്രമുഖ ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച ഷാജികുമാറാണ് ഛായ​ഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ സം​ഗീതം നൽകും. 


ALSO READ: February 1 മുതൽ Cinema Theater കളിൽ 100% Occupancy അനുവദിക്കും; കേന്ദ്രം പുതിയ നിർദ്ദേശം പുറത്തിറക്കി


പ്രേമം എന്ന സിനമയിലൂടെ സിജു വിൽസണിനെ മലയാള സിനിമ യഥാർഥത്തിൽ പരിചയപ്പെടുന്നത്. പ്രേമത്തിന് മുമ്പ് അൽഫോൺസ് പുത്രന്റെ (Alphons Puthren) ആദ്യ സിനിമയായ നേരത്തിലും വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബിലും താരം ചെറിയ രീതിയിലെങ്കിലും വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തുടർന്ന് ഹാപ്പി വെഡിങ്സ്, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള തുടങ്ങിയ സിനമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.