സിനിമയിലെ പേര് സിൽക്ക്സ്മിതയെന്നാണെങ്കിലും യഥാർത്ഥ പേര് വിജയ ലക്ഷ്മി  വിജയലക്ഷ്മി വദ്‌ലപതി എന്നായിരുന്നു. ആന്ധ്രയിലെ ഏലൂർ ഡെണ്ടുലൂരിലെ ഒരു ഗ്രാമത്തിലായിരുന്നു ജനനം. കടുത്ത സാമ്പത്തിക ഞെരുക്കം സ്മിതയുടെ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതോടെ നാലാം ക്ലാസിൽ പഠനം നിർത്തിയ സ്മിത ഒൻപതാമത്തെ വയസ്സിൽ തൻറെ അമ്മായിക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 14-ാം വയസ്സിൽ വിവാഹിതയായെങ്കിലും വളരെ വേഗത്തിൽ വിവാഹ മോചിതയായി പൊതുവെ അന്തർ മുഖിയായി കാണപ്പെട്ടിരുന്ന സ്മിത സിനിമയിൽ ടച്ച് അപ്പ് ആർട്ടിസ്റ്റായി ജോല് ആരംഭിച്ചു. നടനും സംവിധായകനുമായിരുന്ന വിനു ചക്രവർത്തിയാണ് എവിഎം സ്റ്റുഡിയോയുടെ സമീപത്തെ മില്ലിൽ നിന്നും സ്മിതയെ കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ സ്മിതയെ തൻറെയൊപ്പെം കൂട്ടാൻ വിനു ചക്രവർത്തിക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല.


 സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നാലെയാണ് അവരുടെ പേരിനൊപ്പം സിൽക്ക് എന്ന് കൂടി ചേർക്കപ്പെട്ടത്. അങ്ങനെ സിൽക്ക്-സിൽക്ക് സ്മിതയായി.ഇങ്ങിനെയാണ് 1980-ൽ വണ്ടി ചക്രത്തിലേക്കുള്ള സ്മിതയുടെ വരവ്.


സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ തന്റെ "ഇണയെ തേടി" എന്ന ചിത്രത്തിൽ നായികാ വേഷം നൽകി.ആന്റണി അവൾക്ക് സ്മിത എന്ന പേര് നൽകി. രജനികാന്തിനൊപ്പം അഭിനയിച്ച മൂണ്ട്ര് മുഖമാണ് അവർക്ക് കരിയറിൽ വലിയ മുന്നേറ്റം നേടി കൊടുത്ത മറ്റൊരു ചിത്രം. ഇന്ത്യൻ സിനിമയുടെ മെർലിൻ മൺറോ എന്ന് വിളിക്കപ്പെടുന്ന സ്മിത 17 വർഷത്തെ അഭിനയജീവിതത്തിൽ അഞ്ച് ഭാഷകളിലായി 450 ചിത്രങ്ങളിലാണ് അഭിനയിച്ചത്.


1996 സെപ്തംബർ 23 ന് ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ സ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി, പ്രണയത്തിലെ നിരാശ, കടുത്ത വിഷാദം തുടങ്ങി ഒന്നിലധികം പ്രശ്‌നങ്ങൾ നടി നേരിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


മരണത്തിന് മുൻപെത്തിയ ആ കോൾ


മുതിർന്ന കന്നഡ നടൻ രവിചന്ദ്രൻ തന്റെ പഴയ ഒരു അഭിമുഖത്തിൽ സ്മിത ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിളിച്ചിരുന്നതായി വെളിപ്പെടുത്തുന്നുണ്ട്.ഞാൻ ഷൂട്ടിംഗ് തിരക്കിലായിരുന്നു, ഞാൻ അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും  മോശം കണക്റ്റിവിറ്റി കാരണം കോൾ കിട്ടിയില്ല. ഇതൊരു സ്ഥിരം വിളി മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ പിറ്റേന്നാണ് ഞാൻ അറിഞ്ഞത് അവൾ മരിച്ചതെന്ന്-താരം പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.