Sinam Trailer: പോലീസ് വേഷത്തിൽ അരുൺ വിജയ്; സിനം ട്രെയിലറെത്തി
അരുണ്‍ വിജയ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം 'സിനത്തിന്റെ' ട്രെയിലർ പുറത്തുവിട്ടു. ജിഎൻആര്‍ കുമാരവേലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ വിജയ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പോലീസ് ഓഫീസര്‍ ആയിട്ടാണ് ചിത്രത്തില്‍ അരുണ്‍ വിജയ് എത്തുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുക്കുന്ന സിനം സെപ്‍തംബര്‍ 16ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കഥ- സംഭാഷണം ആര്‍ ശരവണന്റേതാണ്. ഗോപിനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ രാജമുഹമ്മദ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
യാനൈ ആണ് അരുണ്‍ വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂലൈ ഒന്നിന് ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. അരുണ്‍ വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം റിലീസിന് മുൻപ് തന്നെ ഹിറ്റായിരുന്നു. വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിച്ചത്.
Also Read: Cobra Movie Review: രണ്ടാം പകുതിയിൽ കലം ഉടച്ചോ? കോബ്ര മൂവി റിവ്യൂ
ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്‌റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എം എസ് മുരുഗരാജ്, ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'യാനൈ'. ഹരിയുടെ വൻ തിരിച്ചുവരവാണ് ചിത്രം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. സോണി ലിവിന് വേണ്ടി തമിഴ് റോക്കേഴ്‍സ് എന്ന വെബ്‍സീരിസിലും അടുത്തിടെ അരുണ്‍ വിജയ് അഭിനയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...