മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അവതാരകയായും തിളങ്ങിയ റിമിയുടെ നിഷ്കളങ്കമായ ചിരിയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്. റിമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകള് വീഡിയോകളും അതിവേഗമാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ റിമിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തന്റെ ജീവിതത്തിലെ തന്നെ ആദ്യ ദർശനം നടത്തിയ സന്തോഷമാണ് റിമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്."ആദ്യദർശനം" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്‌തിരിക്കുന്ന ഈ ചിത്രം നിമിഷനേരം കൊണ്ടാണ് ഹിന്ദുത്വ വാദികൾ ചർച്ച ചെയ്‌ത്‌ തുടങ്ങിയത്. 


ALSO READ : 25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം


കയ്യിൽ പ്രസാദവും നെറ്റിയിൽ ചന്ദനക്കുറിയും കുങ്കുമവും അണിഞ്ഞ് ഒരു കൊച്ചുകുട്ടിയെ പോലെയാണ് ചിത്രത്തിൽ റിമിയിലെ കാണാൻ സാധിക്കുന്നത്. ചിത്രം വൈറൽ ആകാനുള്ള പ്രധാനപ്പെട്ട കാര്യം റിമിയുടെ മതത്തെ കുറിച്ച് തന്നെയാണ്. ക്രിസ്ത്യാനിയായ റിമി ടോമി ഹിന്ദു മതത്തിലേക്ക് മാറിയോ എന്ന് നിരവധി കമന്റുകളാണ് വന്നത്.


ഇത്രയും വർഷം ചോറ്റാനിക്കരയിൽ പോകാതെ ഇപ്പോൾ പോയത് മതം മാറാനുള്ള തയ്യാറെടുപ്പ് കൊണ്ട് മാത്രമാണോ എന്ന് ചിന്തിക്കുന്നവർ ഭൂരിഭാഗം പേരും കമന്റ്റ് ബോക്‌സിൽ പ്രത്യക്ഷപ്പെട്ടു. ചില ഉപദേശകർ റിമിയുടെ ക്ഷേത്ര ദർശനത്തെ എതിർക്കുകയും ചെയ്‌തു. അമ്പലങ്ങളിൽ ഒന്നും പോയി വെറുതെ ദോഷം വരുത്തി വയ്ക്കരുത് എന്നാണ് ചില ഉപദേശകർ നൽകിയ കമന്റുകൾ. 


എന്നാൽ റിമിയുടെ ക്ഷേത്ര ദർശനത്തെ ആഘോഷപൂർവം വരവേറ്റവരുമുണ്ട്. "ഭഗവതിയുടെ അനുഗ്രഹം ഇപ്പോഴും റിമിയോടൊപ്പം ഉണ്ടാകും", "തത്വമസി അത് നീ ആകുന്നു.. ആരെ തേടി ചെല്ലുന്നു, എന്തിനെ അന്വേഷിക്കുന്നു..എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നമ്മുടെ ഒക്കെ ഉള്ളിൽ  ഉണ്ട്. എങ്കിലും പള്ളിയിലും അമ്പലങ്ങളിലും ചെല്ലുമ്പോൾ അത് നല്ല ഒരു മെഡിറ്റേഷൻ ആണ് ആളുകൾക്ക്", "വിശ്വസിക്കാൻ കഴിയുന്നില്ല ഈ മാറ്റം" തുടങ്ങി നിരവധി കമന്റുകളാണ് അനുകൂലമായി റിമിയെ തേടി എത്തിയത്. \


 



മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. സോഷ്യൽ മീഡിയയിൽ സജീവമായ തരാം തന്റെ വർക്ക് ഔട്ട് വീഡിയോകളെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മലയാളികളെ ഞെട്ടിച്ചതായിരുന്നു റിമിയുടെ വെയ്റ്റ് ലോസ് വീഡിയോകൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.