Sita Ramam: 40 കോടിയിൽ സീതാരാമം, വൻ പ്രേക്ഷക പിന്തുണ
ഹനു രാഘവപുഡിയുടെ സംവിധാനത്തിൽ വൈജയന്തി മൂവീസ് സ്വപ്ന സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തത്
മികച്ച പ്രേക്ഷക പിന്തുണയുമായി സീതാരാമം തീയ്യേറ്ററുകളിൽ. ഇത് വരെ ലോക വ്യപകമായി ചിത്രം 40 കോടിയാണ് കളക്ഷൻ നേടിയത്. ഇതിൻറെ സക്സസ് ടീസർ ദുൽഖർ സൽമാൻ തന്നെയാണ് തൻറെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചത്.
ഹനു രാഘവപുഡിയുടെ സംവിധാനത്തിൽ വൈജയന്തി മൂവീസ് സ്വപ്ന സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തത്. പിഎസ് വിനോദ് ഛായാഗ്രഹണം നിർമ്മിച്ച ചിത്രത്തിൽ ദുൽഖർ സൽമാൻ, മൃണാൽ ഥാക്കൂർ, രാശ്മിക മന്ദാന, ഭൂമിക, ഗൗതം, വാസുദേവ മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ALSO READ: Cobra Movie Release : വിക്രമിന്റെ കോബ്രയുടെ റിലീസ് തീയതി മാറ്റി; ചിത്രം ആഗസ്റ്റിൽ തന്നെ എത്തും
ആദ്യ ആഴ്ചയിൽ 6.75 കോടിയാണ് അമേരിക്കൻ ബോക്സോഫീസിൽ നിന്നും ചിത്രം നേടിയതും. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇന്തോ-പാക് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രം ഹൃദയ സ്പർശിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ലെഫ്റ്റനൻറ് റാം ആയാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. പ്രിൻസസ് നൂർജഹാനായി മൃണാൾ താക്കൂറും, അഫ്രീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രാശ്മിക മന്ദാനയും എത്തുന്നുണ്ട്.
കോടികൾ വേണ്ട; മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍
ഒരു മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.പത്ത് കോടി രൂപയാണ് പരസ്യത്തിനായി കമ്പനിക്കാർ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഓഫർ അല്ലു നിരസിക്കുകയായിരുന്നു. മദ്യ കമ്പനിയുടെ പരസ്യത്തിൽ താൻ അഭിനയിച്ചാൽ അത് തന്റെ ആരാധകരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ ഈ ഓഫർ വേണ്ടെന്ന് വെച്ചത്.
കുറച്ച് നാളുകൾക്ക് മുൻപ് ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. തന്റെ ആരാധകരിൽ തെറ്റായ സ്വാധീനമുണ്ടാക്കും എന്നത് കൊണ്ടാണ് ആ ഓഫറും അല്ലു അർജുൻ വേണ്ടെന്ന് വെച്ചത്. പാൻ മസാല പരസ്യത്തിനും കോടികളാണ് അല്ലു അർജുന് വാഗ്ദാനം ചെയ്തിരുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...