ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ടീസറിൽ ഇത് വ്യക്തമാണ്. പ്രണയം നിറച്ച ടീസറാണ് അണിയറപ്രവർത്തകർ പങ്കിട്ടിരിക്കുന്നത്. ഒരു കത്തെഴുതാൻ പോലും ആരുമില്ലാത്ത ലെഫ്റ്റനന്റ് റാമിനെ തേടി സീതയുടെ കത്ത് എത്തുന്നതാണ് ടീസറിൽ കാണിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും. അഫ്രീൻ എന്ന മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക മന്ദാന എത്തുന്നത്. സീതയായി എത്തുന്നത് മൃണാൾ താക്കൂർ ആണ്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ പെൺപ്പൂവേ തേൻ വണ്ടേയെന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശരത്, നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അരുൺ അലാത്തിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാരാമം.



Also Read: Sita Ramam Movie : റൊമാന്റിക്കായി ദുൽഖറും മൃണാലും ; സീതാ രാമം ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്


ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.


Priyan Oottathilaanu Movie: 'പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി' - മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷറഫുദ്ദീൻ


ഷറഫുദ്ദീൻ ടൈറ്റിൽ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ് (Priyan Oottathilaanu) എന്ന ചിത്രം. ജൂൺ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മഞ്ജു വാര്യരും ഷെയ്ൻ നി​ഗവും പ്രധാന വേഷങ്ങൾ ചെയ്ത C/O സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി (Antony SOny) സംവിധാനം ചെയ്ത ചിത്രമാണിത്. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഓടി നടക്കുന്ന പ്രിയൻ എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദീൻ (Sharaf U Dheen) ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി (Mammootty) അതിഥി വേഷത്തിൽ (Guest Role) എത്തുന്നു എന്ന തരത്തിൽ ഒരു പ്രചാരം ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഷറഫുദ്ദീന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.


''പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി'' എന്ന് കുറിച്ച് കൊണ്ടാണ് ഷറഫുദ്ദീൻ മമ്മൂട്ടിക്ക് നന്ദി പറ‍ഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ​ഗസ്റ്റ് റോളിൽ മമ്മൂട്ടി എത്തുന്നുണ്ട് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് വ്യക്തമായിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.