Chennai : തമിഴിലെ പ്രമുഖ നിർമ്മാതാവിനെതിരെ പരാതിയുമായി ഹൈകോടതിയെ സമീപിച്ച് തമിഴ് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ. കരാർ പ്രകാരമുള്ള തുക തനിക്ക് നാൾ ഇതുവരെ ലഭിച്ചില്ല എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മാണ കമ്പനി  ഉടമയായ കെഇ ജ്ഞാനവേലരാജിനെതിരെയാണ് പരാതി. മദ്രാസ് ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ൽ റിലീസായ ശിവകാർത്തികേയൻ - നയൻതാര ചിത്രമായ മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് കരാർ പ്രകാരമുല്ല തുക നൽകിയില്ല എന്നാണ് നടന്റെ പരാതിയിൽ പറയുന്നത്. കരാർ പ്രകാരം നിർമാതാവ് തനിക്ക് 15 കോടി രൂപ തരാനുണ്ടെന്നും എന്നാൽ തനിക്ക് 11 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.


ALSO READ: Suriya 41 : 18 വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്നു ; ചിത്രത്തിൽ മമിത ബൈജുവും


 തനിക്ക് തരാനുള്ള തുകയിൽ 14 കോടി രൂപ തവണകളായി തരാമെന്നും ബാക്കിയുള്ള 1 കോടി റിലീസിന് മുന്നേ നൽകാമെന്നുമായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ വർഷം 3  കഴിഞ്ഞിട്ടും യാതൊരു നീക്കുപോക്കും നടന്നില്ല. ഇതിനെ തുടർന്നാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് ശിവകാർത്തികേയൻ പറയുന്നു. 


തമിഴിൽ യുവനിരയിൽ തിളങ്ങിനിൽക്കുന്ന നടനാണ് ശിവകാർത്തികേയൻ. ഏറ്റവും ഒടുവിൽ റിലീസായ  ഡോക്ടർ എന്ന ചിത്രം ഗംഭീര റിപ്പോർട്ട് നേടിയിരുന്നു. വിജയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിൽ ഒരു ഗാനവും ശിവകാർത്തികേയൻ രചിച്ചിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.