തന്‍റെ കഠിനാധ്വാന൦ കൊണ്ട് തമിഴ് ചലച്ചിത്ര മേഖലയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ശിവകാര്‍ത്തികേയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു റിയാലിറ്റി ഷോയിൽ അവതാരകനായി ആരംഭിച്ച ശിവ കാര്‍ത്തികേയന്‍റെ വളര്‍ച്ച യുവാക്കള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. ഇപ്പോഴിതാ, കനാ എന്ന തമിഴ് ചലച്ചിത്രത്തിന്‍റെ റീമേക്കിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ശിവ. 


ശിവകാർത്തികേയൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ രാജേഷായിരുന്നു നായിക. വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രത്തില്‍ ടീം കോച്ചായി ശിവ വേഷമിട്ടിരുന്നു. 


Viral Video: കൂള്‍ സിസ്റ്റേഴ്സ്; നഞ്ചിയമ്മയുടെ പാട്ടിന് ചുവടുവച്ച് ഐമയും സഹോദരിമാരും!!


 


ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ബോളിവുഡ് പതിപ്പിലും ശിവകാർത്തികേയന്‍ തന്നെ പരിശീലകനായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 


എന്നാല്‍, ഇത് സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത 'ഹീറോ'യാണ് അവസാനമായി റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം. കല്യാണി പ്രിയദർശൻ, അർജുൻ, റോബോ ശങ്കർ എന്നിവരാണ് ചിത്രത്തിൽ ശിവയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 


ആരാ ശരിക്കും പെട്രോള്‍... ഡീസല്‍ വില കരയിപ്പിച്ചു കളഞ്ഞെന്ന് ട്രോളന്മാര്‍!!


 


ഫാന്‍റസി കഥ പറയുന്ന 'അയലന്‍' എന്ന ചിത്രമാണ്‌ ഇനി ശിവകാര്‍ത്തികയന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ശിവകാർത്തികേയന്‍റെ 24 എഎം പ്രൊഡക്ഷൻസ്, കെ‌ജെ‌ആർ സ്റ്റുഡിയോസ് എന്നിവ നിർമ്മിക്കുന്ന അയലനില്‍ യോഗി ബാബു, കരുണാകരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.