Solomante Theneechakal: സിനിമയെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി സംവിധായകൻ; വ്യത്യസ്തമായി `സോളമന്റെ തേനീച്ചകൾ` ട്രെയിലർ
ട്രെയിലറിൽ സിനിമയിലെ കഥാപാത്രങ്ങളെയും, കഥാ പശ്ചാത്തലവും ഒക്കെ വിവരിക്കുന്നതും പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതും സംവിധായകനായ ലാൽ ജോസ് തന്നെയാണ്.
ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ജോജു ജോർജ്, നായിക നായകൻ വിജയികളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. സാധാരണ സിനിമകളുടെ ട്രെയിലറിൽ നിന്നും അൽപം വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള ട്രെയിലറായിരുന്നു ഇത്. ഡയറക്ടറുടെ ട്രെയിലർ എന്ന പേരിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് 'സോളമന്റെ തേനീച്ചകൾ' പ്രദർശനത്തിനെത്തുന്നത്.
ട്രെയിലറിൽ സിനിമയിലെ കഥാപാത്രങ്ങളെയും, കഥാ പശ്ചാത്തലവും ഒക്കെ വിവരിക്കുന്നതും പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതും സംവിധായകനായ ലാൽ ജോസ് തന്നെയാണ്. ജോണി ആന്റണി, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നേരത്തെ ചിത്രത്തിലെ ജോജുവിന്റെ ക്യാരക്ടർ ടീസർ പുറത്തിറക്കിയിരുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശി കുമാർ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവരാണ് ഗാനരചന. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലാല്‍ ജോസും വിദ്യാസാഗറും പത്ത് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകൾ. ചിത്രത്തിലെ വിരൽ തൊടാതെ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പി. ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം മനോരമ മാക്സിനാണ്.
എല്‍ ജെ ഫിലിംസ് ബാനറിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കല- അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍- മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോൾ. പിആര്‍ഒ- എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...