Sonam Kapoor Maternity Photoshoot: ഗർഭകാല ചിത്രങ്ങളുമായി സോനം കപൂര്‍..!! വെള്ള സാറ്റിന്‍ ഔട്ട്‌ഫിറ്റില്‍ സുന്ദരിയായി താരം
ഗര്‍ഭകാലം ആസ്വദിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ് താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റെ പിറന്നാളിനോ നുബന്ധിച്ച് താരം നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
Sonam Kapoor Maternity Photoshoot: ഗര്‍ഭകാലം ആസ്വദിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ് താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റെ പിറന്നാളിനോ നുബന്ധിച്ച് താരം നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെറ്റേണിറ്റി ഷൂട്ടെന്ന് പറഞ്ഞാൽ നെറ്റി ചുളിക്കുന്നവരായിരുന്നു നമ്മുടെ സമൂഹം. എന്നാല്‍ ഇന്ന് അത് മാറി, ജിവിതത്തിന്‍റെ ഓരോ ഘട്ടങ്ങളും ആസ്വദിക്കാന്‍ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ പഠിച്ചു കഴിഞ്ഞു.
അതേസമയം, സോനം കപൂര്‍ നടത്തിയ ഏറ്റവും പുതിയ മെറ്റേണിറ്റി ഷൂട്ട് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിയ്ക്കുകയാണ്. മെറ്റേണിറ്റി ഷൂട്ടിനായി വളരെ വ്യത്യസ്തമായ ഔട്ട്‌ഫിറ്റാണ് താരം തിരഞ്ഞെടുത്തത്. വെള്ള സാറ്റിന്‍ നിറമുള്ള ഔട്ട്‌ഫിറ്റില്‍ അതീവ സുന്ദരിയായി താരം കാണപ്പെട്ടു. മുത്തുകളും സീക്വൻസുകളും പിടിപ്പിച്ച സ്കർട്ടും അതിന് ചേരുന്ന രീതിയിൽ മുത്തുകൾ പിടിപ്പിച്ച പല ലെയറുകള്‍ ഉള്ള ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
അമ്മയാകാൻ തയ്യാറെടുക്കുന്ന സോനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഔട്ട്ഫിറ്റിന്‍റെ ഡിസൈനര്‍ ബ്രാന്‍ഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് സോനത്തിന്‍റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഞങ്ങൾ ഇവരെ വളരെയധികം സ്നേഹിക്കുന്നു. ഫാഷനോടുള്ള അവരുടെ അഭിനിവേശം എപ്പോഴും അവരെ ഒരു ഗെയിം ചേഞ്ചർ ആക്കുന്നു, ഡിസൈനര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫോട്ടോഷൂട്ട് ചിത്രം കാണാം.
സോനം കപൂറിന്‍റെ ഏറ്റവും പുതിയ മെറ്റേണിറ്റി ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായത്. ചിത്രങ്ങള്‍ കണ്ട് ഗ്രീക്ക് ദേവതയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സോനം കപൂർ ഇതിനകം തന്നെ മെറ്റേണിറ്റി ഷൂട്ട് ചെയ്തിട്ടുണ്ട്. ഗര്‍ഭകാല അനുഭവങ്ങളും അവര്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് എല്ലാ ദിവസവും നിങ്ങൾക്ക് പുതുതായിരിക്കുമെന്നും ഓരോ അനുഭവവും നിങ്ങളെ കുട്ടിയുമായി അടുപ്പിക്കുന്നുവെന്നും താരം തന്‍റെ അനുഭവകുറിപ്പിലൂടെ പങ്കുവച്ചു. എന്നിരുന്നാലും, അമ്മയാകാനുള്ള ഈ യാത്ര അത്ര എളുപ്പമല്ല. നിങ്ങളുടെ ശരീരം എല്ലാ ആഴ്ചയിലും എല്ലാ ദിവസവും മാറുന്നു, താരം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...