Sonam Kapoor Vayu Pics: അമ്മയായതുമുതല്‍ ബോളിവുഡ് താരം സോനം കപൂര്‍  സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ്.  കഴിഞ്ഞ ദിവസം തന്‍റെ മുത്തശി നിർമ്മൽ കപൂറിന്‍റെ ജന്മ ദിനത്തില്‍ സോനം മകൻ വായുവിന്‍റെ മറ്റൊരു ചിത്രം ആരാധകരുമായി പങ്കുവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

88-ാം ജന്മദിനത്തിൽ മുത്തശി നിർമ്മൽ കപൂറിന് ആശംസകൾ നേര്‍ന്നുകൊണ്ടാണ് താരം   സോനം കപൂർ മകൻ വായുവിന്‍റെ മറ്റൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഒപ്പം മുത്തശിയ്ക്കൊപ്പമുള്ള തന്‍റെ കുട്ടിക്കാലത്തെ ചിത്രവും  താരം പങ്കുവച്ചു.  ജന്മദിനാശംസകൾ ദാദി (മുത്തശി) ലവ് യു @നിർമൽകപൂർബോംബെ എന്ന അടിക്കുറിപ്പോടെയാണ്  സോനം ചിത്രം പങ്കുവച്ചത്.



 


ഹൃദയസ്പർശിയായ ഈ  ചിത്രത്തിൽ ബേബി വായുവിന്‍റെ  മുഖം ബ്ലര്‍ ചെയ്തിരുന്നു. ഒരു മഞ്ഞ വസ്ത്രത്തിലാണ് വായു കാണപ്പെട്ടത്. കുഞ്ഞിന്‍റെ ഒന്നാം മാസ പിറന്നാളുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു ഇത്.  സോനം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി  മാറിയത്.  നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.  


Also Read:  Sonam Kapoor Son Name: കുഞ്ഞുവാവയുടെ പേര് ആരാധകരുമായി പങ്കുവച്ച് സോനം കപൂര്‍


കഴിഞ്ഞ 21നാണ് സോനം തന്‍റെ കുഞ്ഞിന്‍റെ പേര് ആരാധകരുമായി പങ്കുവച്ചത്.  കുഞ്ഞ് ജനിച്ച് ഒരു മാസത്തിനു ശേഷമാണ് ഇരുവരും മകന്‍റെ പേര് വെളിപ്പെടുത്തിയത്.  ഇരുവരുടേയും ഇൻസ്റ്റാഗ്രാം ഹാൻഡിൽ മൂന്ന് പേരും ചേര്‍ന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ്  ദമ്പതികൾ തങ്ങളുടെ മകന്‍റെ പേര് വെളുപ്പെടുത്തിയത്. മകന്‍റെ പേരും അതിന്‍റെ അര്‍ത്ഥവും ആ പേര് നല്‍കാനുള്ള കാരണവും ദമ്പതികള്‍ ആരാധകരുമായി പങ്കുവച്ചു.


 ആഗസ്റ്റ്‌ 20നാണ് സോനം കപൂര്‍ അമ്മയായത്. കുഞ്ഞ് ജനിച്ചപ്പോള്‍  സോനത്തിന്‍റെ സഹോദരി റിയ കപൂർ ആശുപത്രിയിൽ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞിന്‍റെ മുഖം ഇതുവരെ ആരാധകരുമായി പങ്കുവച്ചിട്ടില്ല...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.