വശ്യമാർന്ന സംഗീതവും അർത്ഥപൂർണ്ണമായ വരികളും മനോഹരമായ ദൃശ്യങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് പ്രണയം എന്ന മലയാളം ആൽബത്തിലെ "ചേലൊത്ത പെണ്ണെ" എന്ന ഗാനം. 
വാഗ്മണിന്റെ പ്രകൃതി ഭംഗിയും, കഥക് ചുവടുകളുടെ ലയവുമെല്ലാം ഒത്തുചേർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാറാണ്. പ്രണയം എന്ന് പേരിട്ട ഈ പ്രണയഗാനങ്ങളുടെ  രചന ഐശ്വര്യാ വിമോഷും, സംഗീതം വിമോഷ് വേണുഗോപാലുമാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയവും, വിരഹവും, നാടൻപാട്ടിന്റെ ചടുലതയുമെല്ലാം ഈണങ്ങളിൽ മാറിമാറി എത്തും. ചിത്രീകരണത്തിലും ഓരോ പാട്ടും വ്യത്യസ്തത പുലർത്തുന്നു. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു യുവാവിന്റെ ചിന്തകളാണ് ചേലൊത്ത പെണ്ണേ ദൃശ്യവൽക്കരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയിലൂടെയുള്ള യാത്രയും, കഥക് ചുവടുകളുടെ ലാസ്യഭംഗിയും ചേർന്ന്  പ്രേക്ഷകർക്ക് പ്രിയകരമായ ഒരനുഭവമാകുന്നു ചേലൊത്ത ഈ ഗാനം. 



ഗാനത്തിന്റെ ആശയം, തിരക്കഥ, കൊറിയോഗ്രഫി, സംവിധാനം എന്നിവ നിർവഹിച്ചത് സാജൻ രാമാനന്ദൻ ആണ്. സിജോ ജോസ് കോ ഡയറക്ടർ. ഛായാഗ്രഹണം ജോയൽ ജോബ്, എഡിറ്റ് & ഡിഐ അരുൺ. ശരത് സതീഷ് സംവിധാന സഹായി ആയിരുന്നു, സിമി സിജോ മേക്കപ്പ് കൈകാര്യം ചെയ്തു. സ്റ്റോറി റീൽസ് ആണ് പോസ്റ്റ് പ്രൊഡക്ഷൻ കൈകാര്യം ചെയ്തത്. പോസ്റ്റർ, ടൈറ്റിൽ ഡിസൈൻ റെജു. അഖിൽരാജ്, നിലീന, ജൂലിയറ്റ്, ജാനറ്റ് തുടങ്ങിയവർ അഭിനേതാക്കളായെത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.