അകാലത്തില്‍ മരണപ്പെട്ട ചലച്ചിത്ര താരം മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ഫേസ്ബുക്ക്‌ (Facebook) അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. എന്തിനാണ് മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതെന്ന് തനിക്കറിയില്ലെന്നും മുഖത്ത് യാതൊരു ചലനങ്ങളുമില്ലാത്ത ഒരു നടിയെ മലയാള സിനിമയില്‍ താന്‍ കണ്ടിട്ടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. 


ഇത് രണ്ടാം നോട്ട് നിരോധനം, പാവപ്പെട്ടവര്‍ക്ക് 10,000 രൂപം നല്‍കണം!!


1986ല്‍ പുറത്തിറങ്ങിയ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോനിഷയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ, ശാരദക്കുട്ടിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ജൂറി അംഗമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി. 


മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ളത് ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു എന്നദ്ദേഹം പറയുന്നു. അവര്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുതെന്നും ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


താരങ്ങളുടെ പ്രതിഫലത്തില്‍ കത്തിവച്ച് നിര്‍മ്മാതാക്കള്‍, ചിലവ് 50% കുറയ്ക്കാതെ സിനിമ ചെയ്യില്ല!!


ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്. എന്നാല്‍, എല്ലാ സീനിലും ഒരുപോലെ അഭിനയിച്ച മോനിഷയ്ക്ക് അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.